
വിമാനത്തിന്റെ രൂപത്തില്‍ പറക്കുന്ന ട്രെയിന്‍ വികസിപ്പിച്ചിരിക്കുകയാണ് ജപ്പാനീസ് വാഹനവിദഗ്‌ധര്‍. കാഴ്‌ചയില്‍ ഈ വാഹനം വിമാനത്തെപ്പോലെയിരിക്കും. ചിറകുകളും പ്രൊപ്പല്ലറുകളുമൊക്കെയുള്ള ഒരു യഥാര്‍ഥ വിമാനം. എന്നാല്‍, ഇവന് സഞ്ചരിക്കാന്‍ ട്രെയിനിന്റെ മാതൃകയില്‍ പ്രത്യേക ട്രാക്ക് വേണം. ഭൂമിയില്‍ തൊടാതെ ആകാശത്ത് ഏതാനും ഇഞ്ച് ഉയര്‍ന്നാണ് ഈ വിമാനട്രെയിനിന്റെ സഞ്ചാരം.
ജപ്പാനിലെ തൊഹൊകു സര്‍വകലാശാലയിലെ സാങ്കേതിക വിദഗ്‌ധരാണ് ഈ വിമാനട്രെയിനിന്റെ മാതൃക വികസിപ്പിച്ചെടുത്തത്. ഭൂമിയില്‍ തൊടാതെ സഞ്ചരിക്കുന്നതിനാല്‍ ഘര്‍ഷണം ഇല്ലാതെ വളരെ വേഗത്തില്‍ കുതിക്കാന്‍ ഈ വാഹനത്തിനു സാധിക്കും. അതോടൊപ്പം കുറഞ്ഞ ഊര്‍ജത്തില്‍ കൂടുതല്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയും. എന്നാല്‍, ഈ വിമാനട്രെയിനില്‍ സഞ്ചരിക്കണമെന്ന് മോഹമുള്ളവര്‍ വര്‍ഷങ്ങള്‍ ഇനിയും കാത്തിരിക്കേണ്ടിവരും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ