
താങ്കള്‍ക്ക് രഹസ്യങ്ങളൊന്നും സൂക്ഷിക്കണമെന്നില്ലേ?. ഓരോ നീക്കങ്ങളെയും ലോകത്തെ അറിയിക്കാന്‍ വെബ്‌സൈറ്റുകള്‍ വരുന്നു. ഓര്‍ക്കുട്ട് , ഫേസ്‌ബുക്ക് , ട്വിറ്റര്‍ എന്നീ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ നേടിയ വളര്‍ച്ചയെ മറികടക്കുകയാണ് പ്രഥമ ലക്ഷ്യം. Dscover.me, Sitesimon.com ,Voyurl.com എന്നിവയാണ് ഇപ്പോള്‍ അണിയറയിലുള്ളത് .
ഉപയോക്‌താക്കളുടെ രഹസ്യങ്ങളെല്ലാം ഇവയിലൂടെ പങ്കിടാം. ബ്രൗസിംഗ് ഹിസ്‌റ്ററി, ഷോപ്പിംഗ് താല്‍പര്യങ്ങള്‍, വാര്‍ത്തകള്‍ എന്നിവയെല്ലാം പങ്കുവയ്‌ക്കപ്പെടും. 'നമ്മള്‍ എന്താണ് വായിക്കുന്നത് ,കാണാന്‍ ഇഷ്‌ടപ്പെടുന്നത്, വാങ്ങിക്കാന്‍ ആഗ്രഹിക്കുന്നത് ...ഇവയെല്ലാം ലോകത്തിന് പങ്കുവയ്‌ക്കാം'- Dscover.me സ്‌ഥാപകന്‍ പോള്‍ ജോണ്‍സ് അറിയിച്ചു.
പുതുതലമുറ രഹസ്യങ്ങളെ വെറുക്കുന്നവരാണ് . അവര്‍ക്കായി നവംബറില്‍ Dscover.me തുറക്കാനാണ് പദ്ധതി. ആര്‍ക്കും ഈ വെബ് സൈറ്റ് സന്ദര്‍ശിക്കാനാകും.
എന്നാല്‍ ഏതാനും മാസം നിരീക്ഷിച്ച ശേഷമെ എല്ലാവര്‍ക്കായും ജാലകം തുറക്കുകയുള്ളൂവെന്നാണ് മറ്റു സൈറ്റുകളുടെ നിലപാട് .
രഹസ്യമില്ലാത്ത ലോകമെന്ന സങ്കല്‍പ്പത്തിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നുകഴിഞ്ഞു. ഒരാളുടെ പേരില്‍ വ്യാജമായി വിവരങ്ങള്‍ ഉള്‍ക്കൊള്ളിക്കാനുള്ള സാധ്യതയാണ് പ്രധാന പ്രശ്‌നം. തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ആരെയും അപകീര്‍ത്തിപ്പെടുത്താനാകും. ഓണ്‍ലൈന്‍ ഡേറ്റിംഗ് , ബാങ്കിംഗ് വിവരങ്ങള്‍ പുറത്താകുന്നത് അപകടകരമാകും.
ചാരപ്രവര്‍ത്തനത്തിനായി ഇത്തരം വെബ് സൈറ്റുകളിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെട്ടേക്കാം.
എന്നാല്‍ രഹസ്യങ്ങള്‍ ആഗ്രഹിക്കുന്നവര്‍ അവ സൂക്ഷിച്ചുകൊള്ളുകയെന്നാണ് പുതിയ കൂട്ടായ്‌മക്കാര്‍ നല്‍കുന്ന മറുപടി.
കച്ചവട താല്‍പര്യക്കാര്‍ക്ക് ഇത്തരം കൂട്ടായ്‌മകള്‍ കൂടുതല്‍ സാധ്യത നല്‍കുമെന്ന വിമര്‍ശനവുമുണ്ട് . സൂപ്പര്‍ താരങ്ങളെ ആരാധകര്‍ ഷോപ്പിംഗിനായി അനുകരിക്കാനുള്ള സാധ്യത ഇവര്‍ കാണുന്നു. പ്രമുഖ ബ്രാന്‍ഡുകളുടെ വില്‍പന കൂട്ടാന്‍ പ്രശസ്‌തരെ ഇത്തരം സൈറ്റുകളില്‍ നിയോഗിക്കാന്‍ സമ്മര്‍ദ്ദമുണ്ടാകും. എതിരാളികളെ തകര്‍ക്കാനും ഈ ആയുധം ഉപയോഗിച്ചേക്കാം. നമുക്ക് കാത്തിരുന്നു കാണാം.