
അന്യഗ്രഹജീവികള്‍ ഇപ്പോഴും കഥകളില്‍ മാത്രമെന്ന് നാസ. ബഹിരകാശ ജീവികളെ കണ്ടെത്തിയെന്ന ഗവേഷകന്‍ റിച്ചാര്‍ഡ് ഹൂവറുടെ വാദമാണ് നാസ തള്ളിയത് . 'നാസയ്‌ക്ക് മാധ്യമങ്ങളില്‍ നിന്നോ ജനങ്ങളില്‍ നിന്നോ ഒളിക്കാനൊന്നുമില്ല. ഏത് അവകാശവാദവും തെളിയിക്കപ്പെട്ടാലെ നാസ അംഗീകരിക്കൂ'- വാഷിംഗ്‌ടണിലെ സയന്‍സ് മിഷന്‍ ഡയറക്‌ടറേറ്റിലെ മുഖ്യ ശാസ്‌ത്രജ്‌ഞന്‍ പോള്‍ ഹെട്‌സ് പറഞ്ഞു.
ജേര്‍ണല്‍ ഓഫ് കോസ്‌മോളജിയിലാണ് ഹൂവര്‍ ബഹിരാകാശ ജീവികളെക്കുറിച്ചുള്ള അവകാശവാദം ഉന്നയിച്ചത് . ഉല്‍ക്കയില്‍ ബാക്‌ടീരയുടെ ഫോസില്‍ കണ്ടെത്തിയെന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം. ഇലക്‌ട്രോണ്‍ സ്‌കാനിംഗ് മൈക്രോസ്‌കോപ്പ് ഉപയോഗിച്ചാണ് ഗവേഷണം നടത്തിയത് . നാസയിലെ തന്നെ ഗവേഷകനാണ് ഹൂവര്‍.