
ഭൂമിയെ തൊട്ടു തൊട്ടില്ലെന്ന മട്ടില്‍ കടന്നുപോവുകയാണ് ഒരു ഭീമന്‍ ക്ഷൂദ്രഗ്രഹം. 1300 അടി വ്യാസവും 5.5 കോടി ടണ്‍ ഭാരവുമുണ്ട് ഈ ഭീമന്. ഭൂമിയുടെ സമീപത്തുകൂടി ഇതുവരെ കടന്നുപോയിട്ടുള്ള വസ്‌തുക്കളില്‍ ഏറ്റവും വലുപ്പമുള്ളതാണ് ഈ ക്ഷുദ്രഗ്രഹം. ഭൂമിയില്‍നിന്നു 201,700 മൈലുകള്‍ ദൂരത്തുകൂടിയാണ് ഇതു കടന്നുപോകുന്നതെങ്കിലും ശാസ്‌ത്രലോകത്തെ സംബന്ധിച്ച് ഈ ദൂരത്തിനു മുടിയിഴയുടെ അകലം മാത്രമേയുള്ളൂ. ചന്ദ്രനും ഭൂമിക്കും മധ്യേകൂടിയാണ് ഈ ഭീമന്റെ കടന്നപോക്ക്. വൈയു55 എന്നാണ് ഈ ആകാശ ഭീകരനു ശാസ്‌ത്രജ്‌ഞര്‍ പേരിട്ടിരിക്കുന്നത്. നവംബറിലാണ് ഇവന്‍ ഭീതിപ്പെടുത്തികൊണ്ട് ഭൂമിയുടെ സമീപത്തുകൂടി കടന്നുപോകുന്നത്.
ഈ ക്ഷുദ്രഗ്രഹം ഭൂമിയിലെങ്ങാനും ഇടിച്ചാലോ 65,000 അണുബോംബുകള്‍ ഒന്നിച്ചുപൊട്ടുന്നതിനു തുല്യമായിരിക്കുമത്. ആറു മൈല്‍ വ്യാസത്തില്‍ രണ്ടായിരം അടി താഴ്‌ചയുള്ള ഗര്‍ത്തവും ഈ ഇടിയുടെ ആഘാതത്തില്‍ ഭൂമിയിലുണ്ടാവും. സൂര്യനെ ചുറ്റുന്നവയാണ് ക്ഷുദ്രഗ്രഹങ്ങള്‍. നവംബര്‍ എട്ടിന് ശക്‌തിയേറിയ ദൂരദര്‍ശനിയിലൂടെ നോക്കിയാലും ഈ വമ്പനെ കാണാനാവുമെന്നാണ് ശാസ്‌ത്രജ്‌ഞര്‍ പറയുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ