
പരീക്ഷയെന്നു കേള്‍ക്കുന്നതുതന്നെ വിദ്യാര്‍ഥികള്‍ക്ക് പേടിയാണ്. പക്ഷേ, ശാസ്‌ത്രജ്‌ഞര്‍ പറയുന്നത് പരീക്ഷാ പേടി നല്ലതാണെന്നാണ്. കാരണം, ഈ പേടി ഓര്‍മശക്‌തിയെ വര്‍ധിപ്പിക്കുമെന്നാണ് അവര്‍ പറയുന്നത്. പരീക്ഷാ ഹാളില്‍ കയറുന്നതിനു മുമ്പുള്ള ഒരു പേടിയില്ലേ. ഈശ്വരാ... പഠിച്ചതൊക്കെ പരീക്ഷയ്‌ക്കുവരണേ എന്നു പ്രാര്‍ഥിച്ചുകൊണ്ടുള്ള ഈ ഭയം നല്ലതാണെന്നാണ് ബ്രിസ്‌റ്റോള്‍ സര്‍വകലാശാലയിലെ നാഡീവ്യൂഹത്തെക്കുറിച്ച് പഠനം നടത്തുന്ന ശാസ്‌ത്രജ്‌ഞര്‍ പറയുന്നത്. മാസങ്ങളോളം കുത്തിയിരുന്നു പഠിക്കുന്നതിനേക്കാള്‍ ഫലം ചെയ്യും പരീക്ഷാ ഹാളിലേക്കു പ്രവേശിക്കുന്നതിനുമുമ്പുള്ള ഭയമെന്നാണ് ഇവര്‍ കണ്ടെത്തിയിട്ടുള്ളത്.
സമ്മര്‍ദമുണ്ടാകുമ്പോള്‍ ശരീരം ചില ഹോര്‍മോണുകളെ ഉത്‌പാദിപ്പിക്കുന്നു. ഇവ തലച്ചോറിലെ ഓര്‍മകളുമായി ബന്ധപ്പെട്ട കോശങ്ങളെ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുന്നെന്നാണ് കണ്ടെത്തിയിട്ടുള്ളത്. കോര്‍ട്ടിസോള്‍, അഡ്രിനാലിന്‍ എന്നീ ഹോര്‍മോണുകളാണ് സമ്മര്‍ദമുണ്ടാകുമ്പോള്‍ ഉത്‌പാദിപ്പിക്കപ്പെടുന്നത്. ഇവ നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുമെന്നും ഓര്‍മയിലുള്ള വിവരങ്ങളെ വീണ്ടെടുക്കാന്‍ സഹായിക്കുമെന്നുമാണ് തെളിഞ്ഞിരിക്കുന്നത്.
മനുഷ്യനെ ശത്രൂക്കളില്‍നിന്നു രക്ഷപെടാന്‍ സഹായിക്കുന്നതിനു സമാനമായ അവസ്‌ഥയാണിതെന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ശത്രുക്കളെ കാണുമ്പോള്‍ ഉണ്ടാകുന്ന സമ്മര്‍ദം ഹോര്‍മോണുകളെ ഉത്‌പാദിപ്പിക്കുകയും ഇവ രക്‌തത്തില്‍ പ്രവേശിക്കുകയും ഇത് ശരീരത്തില്‍ ഗ്ലൂക്കോസിന്റെ ഉത്‌പാദനം ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. ഇത് വളരെയധികം ഊര്‍ജം ശരീരത്തിനു പ്രദാനം ചെയ്യുന്നു. ഇതാണ് ഭയപ്പെടുന്ന സാഹചര്യങ്ങളില്‍നിന്നു ഓടിരക്ഷപെടാന്‍ മനുഷ്യനെ സഹായിക്കുന്നത്. പരീക്ഷ പാസാകുന്നതും ഒരുതരത്തിലുള്ള രക്ഷപെടലാണല്ലോ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ