
സമ്പൂര്‍ണ സാക്ഷരതപോലെ അമേരിക്കയിലെ നൂറു ശതമാനം വീടുകളിലും ടെലിവിഷനുകളുണ്ടായിരുന്നൊരു സുവര്‍ണകാലമുണ്ടായിരുന്നു. പക്ഷേ, സാമ്പത്തിക പ്രതിസന്ധിയുണ്ടായതോടെ ടെലിവിഷന്‍ വാങ്ങാന്‍ പോലും പണില്ലാത്ത പരിതാപകരമായ നിലയിലെത്തി അമേരിക്കക്കാരുടെ കാര്യങ്ങള്‍. ടെലിവിഷനുള്ള വീടുകളുടെ എണ്ണം അമേരിക്കയില്‍ കുറഞ്ഞെന്നാണ് പുതിയ സര്‍വേ റിപ്പോര്‍ട്ടുകള്‍. ഇരുപതുവര്‍ഷത്തിനുശേഷമാണ് അമേരിക്കയില്‍ ടെലിവിഷന്‍ സെറ്റുകളുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നത്.
ടെലിവിഷന്‍ കാണുന്നതിനോടുള്ള വിരക്‌തിയൊന്നുമല്ല മറിച്ച് ടെലിവിഷന്‍ സെറ്റുകള്‍ വാങ്ങാനുള്ള പണമില്ലാത്തതാണ് അമേരിക്കയില്‍ ടിവികളുടെ എണ്ണം കുറയാന്‍ കാരണമായത്. സാമ്പത്തിക പ്രതിസന്ധിക്കു മുമ്പുള്ള കണക്കുപ്രകാരം 98.9 ശതമാനം അമേരിക്കന്‍ വീടുകളിലും ടെലിവിഷനുകളുണ്ട്. എന്നാല്‍, 2011ല്‍ നടത്തിയ സര്‍വേ പ്രകാരം ടിവിയുള്ള വീടുകളുടെ എണ്ണത്തില്‍ രണ്ടു ശതമാനത്തിന്റെ കുറവാണുണ്ടായിട്ടുള്ളത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ