
കാപ്പിയും ചായയും ചൂടോടെ കുടിക്കുന്നതില്‍പ്പരം ആനന്ദകരമായി മറ്റെന്തുണ്ട്. എന്നാല്‍, ഈ പാനീയങ്ങള്‍ അല്‌പനേരം ഇരുന്നാല്‍ ചൂടാറുക സ്വാഭാവികം. തണുത്ത ചായയും കാപ്പിയും കുടിക്കുന്നതോ അരുചികരവും. എന്നാല്‍, ചൂടാറാതെ ചായയും കാപ്പിയും മറ്റു പാനീയങ്ങളും ദീര്‍ഘനേരമിരിക്കാന്‍ ഒരു എളുപ്പവഴി കണ്ടെത്തിയിരിക്കുകയാണ് ശാസ്‌ത്രജ്‌ഞര്‍. ലോഹം കൊണ്ടുള്ള കാപ്പിക്കുരുവാണ് പാനീയത്തിലെ ചൂട് നിലനിര്‍ത്തുന്ന താരം. സ്‌റ്റീലുകൊണ്ടുള്ള കവചത്തോടുകൂടിയതും കാപ്പിക്കുരുവിന്റെ രൂപത്തിലുള്ളതുമാണ് ഈ ലോഹരൂപം.
കാപ്പിയോ, ചായയോ നിറച്ച ഗ്ലാസിലോ പാത്രത്തിലോ ഈ സ്‌റ്റീല്‍ കാപ്പിക്കുരു ഇട്ടാല്‍ അഞ്ചു മണിക്കൂറോളം ഈ പാനീയങ്ങള്‍ ചൂടാറാതെയിരിക്കും. പാനീയത്തിലെ അധികമായ ചൂടിനെ സാംശീകരിക്കുകയും പാനീയം തണുക്കുമ്പോള്‍ ഈ ചൂടിനെ പുറന്തള്ളുകയുമാണ് ഈ കാപ്പിക്കുരു ചെയ്യുന്നത്. അതിനാല്‍ പാത്രത്തിലെ പാനീയത്തിന്റെ ചൂട് ഒരേപോലെ നിലനില്‍ക്കുന്നു. കോഫീ ജൂളിയസ് എന്നാണ് ഈ ലോഹരൂപത്തിന്റെ പേര്. കാഴ്‌ചയിലും രൂപത്തിലും കാപ്പിക്കുരുവിനേപ്പെലെയാണെങ്കിലും വലുപ്പത്തില്‍ ഇവന്‍ കാപ്പിക്കുരുവിനെ കവച്ചുവയ്‌ക്കും.
60 ഡിഗ്രി സെല്‍ഷ്‌സ് ചൂടില്‍ ഉരുകിതുടങ്ങുന്ന രീതിയിലാണ് ഈ സ്‌റ്റീല്‍ കാപ്പിക്കുരുവിനെ രൂപകല്‌പന ചെയ്‌തിരിക്കുന്നത്. ചൂട് അധികമാകുന്തോറും ഉരുകുന്ന ഈ ലോഹരൂപം തണുക്കുന്തോറും വീണ്ടും പഴയരൂപത്തിലെത്തുന്നു. പക്ഷേ, ഈ സ്‌റ്റീല്‍ കാപ്പിക്കുരുക്കളടങ്ങിയ ഒരു പായ്‌ക്കറ്റിനു 2500 രൂപയോളം കൊടുത്താല്‍ മാത്രമേ അമേരിക്കന്‍ വിപണിയില്‍ ലഭിക്കൂ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ