
വാങ് തിയാങ്കിംഗ് എന്ന കര്‍ഷകന്‍ അപസ്‌മാരത്തിനു ചികിത്സ തേടി നടന്നത് ഇരുപതു വര്‍ഷമാണ്. ഒടുവില്‍ രണ്ട് സെന്റീമീറ്റര്‍ നീളമുള്ള വെടിയുണ്ട തലയില്‍നിന്നും പുറത്തെടുത്തപ്പോഴാണ് അപസ്‌മാരത്തിന്റെ കാരണം ഈ കര്‍ഷകനു മനസിലായത്. വടക്കന്‍ ചൈനയിലെ ഹെബി പ്രവശ്യയിലാണ് സംഭവം.
1988-ല്‍ വാങ് തിയാങ്കിംഗ് വീട്ടിലേക്ക് പോകവേയാണ് തലയില്‍ വെടിയേറ്റത്. റോഡില്‍ വീണ വാങ് എഴുന്നേറ്റ് നോക്കുമ്പോള്‍ ദൂരെയുള്ള കുന്നില്‍ ആരോ നില്‍പ്പുണ്ട്. തെറ്റാലികൊണ്ട് ആരോ തന്നെ എറിഞ്ഞെന്നാണ് വാങ് കരുതിയത്. തലപൊട്ടി രക്‌തമൊലിപ്പിച്ചുകൊണ്ട് വാങ് ആശുപത്രിയില്‍ എത്തുകയും ഡോക്‌ടര്‍മാര്‍ ചികിത്സിക്കുകയും ചെയ്‌തു.
പിന്നീടാണ് ഇദ്ദേഹത്തിന് അപസ്‌മാരത്തിന്റെ ലക്ഷണങ്ങള്‍ കാണാന്‍ തുടങ്ങിയത്. പിന്നെ അപസ്‌മാരത്തിനായി ചികിത്സ. ഒടുവില്‍ 23 വര്‍ഷങ്ങള്‍ക്കുശേഷം വാങ് ചികിത്സതേടിയെത്തിയ ആശുപത്രി അധികൃതര്‍ സിഎടി സ്‌കാന്‍ ചെയ്‌തപ്പോഴാണ് തലയില്‍ തറഞ്ഞിരിക്കുന്ന വെടിയുണ്ടയാണ് പ്രശ്‌നക്കാരനെന്ന് കണ്ടെത്തിയത്. ഒടുവില്‍ വെടിയുണ്ട പുറത്തെടുത്ത് ആശുപത്രിയധികൃതര്‍ വാങിന്റെ അപസ്‌മാരം ഭേദമാക്കി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ