അപകടങ്ങളില്‍പെട്ടവരെ സഹായിക്കുകയാണ് ഫയര്‍ഫോഴ്‌സുകാരുടെ ചുതമല. എന്നാല്‍, അപകടവിവരം ഫയര്‍ഫോഴ്‌സുകാരെ അറിയിക്കുമ്പോള്‍ സ്‌ഥലം കൃത്യമായി പറഞ്ഞുകൊടുത്തില്ലെങ്കില്‍ എന്തു സംഭവിക്കുമെന്നതിനു തെളിവാണ് ബ്രിട്ടണില്‍ നടന്ന ഈ സംഭവം. എസെക്‌സിലാണ് ദുരന്തമുണ്ടായത്. ഒരു വൃദ്ധ ഒറ്റയ്‌ക്കു താമസിക്കുന്ന വീടിനു തീപിടിച്ചു. വീട്ടില്‍ കുടുങ്ങിക്കിടന്ന ഈ വൃദ്ധയെ രക്ഷിക്കാന്‍ അയല്‍വാസികള്‍ ഫയര്‍ഫോഴ്‌സിന്റെ സഹായം അഭ്യര്‍ഥിച്ചു. ഫയര്‍ഫോഴ്‌സ് എത്താന്‍ ആവശ്യമായതിലും സമയമമെടുത്തപ്പോള്‍ വീണ്ടും അയല്‍വാസികള്‍ വിളിച്ചു.
എന്നാല്‍, ഫയര്‍ഫോഴ്‌സ് സംഘം പുറപ്പെട്ടിട്ട് നേരമേറെയായെന്നായിരുന്നു മറുപടി. ഫോണ്‍കോള്‍ ലഭിച്ച ഉടനെ ഫയര്‍ഫോഴ്‌സ് നിലവിളി ശബ്‌ദമൊക്കെയിട്ട് എസെക്‌സിലേക്കു പാഞ്ഞു. എന്നാല്‍, ഫയര്‍ഫോഴ്‌സുകാര്‍ എത്തപ്പെട്ടത് സംഭവസ്‌ഥലത്തിനു മൂന്നു കിലോമീറ്റര്‍ അകലെയുള്ള മറ്റൊരു വീട്ടിലാണെന്നു മാത്രം. ഒടുവില്‍ ശരിയായ വിലാസം തപ്പിയെടുത്ത് ഫയര്‍ഫോഴ്‌സുകാര്‍ യഥാര്‍ഥ സ്‌ഥലത്തെത്തിയപ്പോള്‍ പാവം വൃദ്ധ തീനാളങ്ങള്‍ക്കിരയായി ദൈവസന്നിധിയില്‍ എത്തിയിരുന്നു.
2011 മേയ് 4, ബുധനാഴ്‌ച
വിലാസം തെറ്റി: ഫയര്‍ഫോഴ്‌സ്‌എത്താന്‍ വൈകി; വൃദ്ധ മരിച്ചു

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
വാര്‍ത്ത
അനുയായികള്‍
Feedjit
കൗതുക വാര്‍ത്തകള്‍
web visitors live
all visitors
|
|
പേജുകള്‍ |

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ