
ചുംബനം നല്‍കാത്തതിനു വെടിവച്ചു കൊല്ലാന്‍ ശ്രമം. അമേരിക്കയിലെ ഫ്‌ളോറിഡയിലാണ് സംഭവം. 92 വയസുള്ള ഹെലന്‍ ബി. സ്‌റ്റൗഡിംഗറാണ് പ്രതി. അയല്‍വാസിയായ ബെറ്റ്‌നറുടെ വീട്ടില്‍ ഹെലന്‍ സന്ദര്‍ശനത്തിനെത്തിയപ്പോഴാണ് സംഭവം. ബെറ്റ്‌നര്‍ വൃദ്ധയായ ഹെലനെ പലകാര്യങ്ങള്‍ക്കും സഹായിച്ചിരുന്നു. വീട്ടിലെത്തിയ ഹെലന്‍ ബെറ്റ്‌നറോടു തന്നെ ചുംബിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, 53 വയസുള്ള ബെറ്റ്‌നര്‍ ഇതിനു വിസമ്മതിച്ചു. ഇതേത്തുടര്‍ന്നാണ് ഹെലന്‍ വെടിവച്ചത്. പക്ഷേ, കാഴ്‌ചയ്‌ക്കു തകരാറുണ്ടായിരുന്ന ഹെലന്റെ തോക്കില്‍നിന്നുതിര്‍ന്ന വെടിയുണ്ടകളില്‍നിന്നു ബെറ്റ്‌നര്‍ രക്ഷപെടുകയായിരുന്നു. കൊലക്കുറ്റത്തിനിപ്പോള്‍ ഹെലനെ പോലീസ് അറസ്‌റ്റു ചെയ്‌തിരിക്കുകയാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ