
സ്‌കോട്ട്‌ലന്‍ഡില്‍നിന്നുള്ള ഒരു വാര്‍ത്ത കേട്ടാല്‍ മദ്യപാനികളുടെ സ്വന്തം നാടെന്ന കേരളീയരുടെ അഹങ്കാരം തീരും. മദ്യത്തിന്റെ കാര്യത്തില്‍ സോഷ്യലിസ്‌റ്റു നിലപാട് സ്വീകരിച്ചെന്ന കേരളത്തിന്റെ അവകാശവാദവും ഇതോടെ അവസാനിക്കും. കാരണം, സ്‌കോട്ട്‌ലന്‍ഡിലെ ഒരു എട്ടു വയസുകാരി ചികിത്സാ സഹായം തേടുകയാണ്. ഏതെങ്കിലും മാരകമായ രോഗത്തിനല്ല ഈ രണ്ടാം ക്ലാസുകാരി ചികിത്സാസഹായം തേടുന്നത്. മദ്യപാനത്തില്‍നിന്നു മോചനം നേടാനാണ് ഈ ബാലിക ശ്രമിക്കുന്നത്. ഏതൊരു മദ്യപാനിയേയും വെല്ലുവിളിക്കാവുന്ന കപ്പാസിറ്റി ഈ ചെറുപ്രായത്തിലേ ഇവള്‍ കരസ്‌ഥമാക്കിയിരിക്കുന്നെന്നാണ് ഡോക്‌ടര്‍മാര്‍ ഞെട്ടലോടെ സാക്ഷ്യപ്പെടുത്തിയത്.
പരമ്പരാഗതമായി മദ്യപന്മാരുടെ കുടുംബമായിരുന്നു ഈ ബാലികയുടേത്. അതിനാലാണ് ചെറുപ്രായത്തിലേ മികച്ച മദ്യപാനിയെന്നു പേരുനേടാന്‍ ഈ ബാലികയെ സഹായിച്ചത്.