
ബാങ്ക് നോട്ടുകള്‍ ഡിസൈന്‍ ചെയ്യാന്‍ മത്സരമൊരുക്കുകയാണ് സ്വീഡന്‍. ആര്‍ക്കുവേണമെങ്കിലും ഈ മത്സരത്തില്‍ പങ്കെടുക്കാം. രാജ്യത്തെ നോട്ടുകള്‍ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് ഈ മത്സരം. 25 വര്‍ഷങ്ങള്‍ക്കുമുമ്പ് ഡിസൈന്‍ ചെയ്‌ത നോട്ടുകളാണ് ഇപ്പോള്‍ സ്വീഡനില്‍ ഉപയോഗിച്ചുവരുന്നത്. രാജ്യത്തിന്റെ നോട്ടുകള്‍ക്ക് ആധുനിക മുഖം നല്‍കുന്നതിനുവേണ്ടിയാണ് പുതിയ നോട്ടുകള്‍ ഇറക്കുന്നതെന്നാണ് സ്വീഡന്‍ പറയുന്നത്.
എന്നാല്‍, വെറുതേ ഒരു നോട്ട് ഡിസൈന്‍ ചെയ്‌താലൊന്നും മത്സരത്തില്‍ ജേതാവാകാന്‍ സാധിക്കില്ല. കള്ളനോട്ടുകള്‍ ഇറക്കുന്നതു തടയുന്ന സുരക്ഷാമാനദണ്ഡങ്ങളും ഭംഗിക്കൊപ്പം ഈ നോട്ടുകള്‍ പാലിക്കണം. സ്വീഡനിലെ കേന്ദ്ര ബാങ്കായ റിക്‌സ്്‌്ബാങ്കിനാണ് നോട്ടുകള്‍ പുറത്തിറക്കുന്ന ചുമതല. റിക്‌സ്ബാങ്കാണ് ഈ മത്സരം നടത്തുന്നത്. ജേതാവിനെ കാത്തിരിക്കുന്നത് വമ്പന്‍ സമ്മാനങ്ങളാണ്. തെരഞ്ഞെടുക്കപ്പെട്ട ഡിസൈനിലുള്ള നോട്ടുകള്‍ 2014-2015ല്‍ മാത്രമേ സ്വീഡന്‍ പുറത്തിറക്കൂ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ