
ഇറ്റലിയിലുള്ള പുരാതനമായ ഒരു ഗ്രാമം വില്‍പ്പനയ്‌ക്കുവച്ചിരിക്കുകയാണ്. 1059 മുതല്‍ ജനവാസമുണ്ടായിരുന്ന വാലി പിയോള എന്ന ഗ്രമമാണ് പുതിയ ഉടമസ്‌ഥനെയും കാത്തിരിക്കുന്നത്. പര്‍വതതാഴ്‌വാരത്തിലുള്ള ഈ വിദൂരഗ്രാമത്തില്‍ വര്‍ഷങ്ങളായി ജനവാസമില്ല.
13-ാം നൂറ്റാണ്ടിലുള്ള ഒരു പള്ളിയുണ്ട് ഈ ഗ്രാമത്തില്‍. നൂറ്റാണ്ടുകള്‍ പഴക്കമുള്ള നിരവധി വീടുകളും പിയോള ഗ്രാമത്തിന്റെ പ്രത്യേകതയാണ്. 3.5 കോടിരൂപയ്‌ക്കാണ് പ്രാദേശിക ഭരണകൂടം ഗ്രാമം വില്‍പ്പനയ്‌ക്കുവച്ചിരിക്കുന്നത്.
സമുദ്രനിരപ്പില്‍നിന്നു മൂവായിരത്തോളമടി ഉയരത്തിലാണ് ഗ്രാമം സ്‌ഥിതിചെയ്യുന്നത്. ആട്ടിടയന്മരായിരുന്നു ഗ്രാമീണര്‍. പിന്നീട് മെച്ചപ്പെട്ട ജീവിതത്തിനായി നഗരങ്ങളിലേക്ക് കുടിയേറിയതോടെ ആളില്ലാ ഗ്രാമമായി മാറുകയായിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ