
ഈ ശബ്‌ദം എവിടയോ കേട്ടപോലെ... ഗൂഗിളില്‍ ടൈപ്പ് ചെയ്യുന്ന അക്ഷരങ്ങള്‍ വഴികാട്ടും പോലെ ശബ്‌ദവും തിരയാന്‍ സംവിധാനം വരുന്നു. സാന്‍സ്‌ഫ്രാന്‍സിസ്‌കോയുടെ MediaMinedTM ആണ് പുതിയ സോഫ്‌റ്റ്‌വേര്‍ അവതരിപ്പിക്കുന്നത് . National Science Foundation's Small Business Innovation Research programന്റെ പിന്തുണയും ഗവേഷകര്‍ക്കുണ്ട് .
ശബ്‌ദ ഫയലുകള്‍ സ്‌കാന്‍ ചെയ്‌ത് ലേബല്‍ നല്‍കാന്‍ സോഫ്‌റ്റ്‌വേറിനാകും. സോഫ്‌റ്റ്‌വേര്‍ വെര്‍ച്യുല്‍ സ്‌റ്റുഡിയോ എഞ്ചിനിയറെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് MediaMinedTM സിഇഒ ജേ ലീബോഫ് അറിയിച്ചു.
ഉദാഹരണമായി മണിക്കൂറുകള്‍ നീണ്ട സിനിമയില്‍ നിന്ന് ബോംബ് സ്‌ഫോടനത്തിന്റെ ശബ്‌ദം ആവശ്യമെങ്കില്‍ സോഫ്‌റ്റ്‌വേര്‍ നിമിഷങ്ങള്‍ക്കുളളില്‍ തിരഞ്ഞുതരും.
ഓഡിയോ ഫയലുകള്‍ സ്‌കാന്‍ ചെയ്‌ത് വിവരങ്ങള്‍ ശേഖരിക്കുകയാണ് സോഫ്‌റ്റ്‌വേറിന്റെ പ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടം. ശബ്‌ദ സാദൃശ്യം പരിശോധിക്കുകയായും രണ്ടാം ഘട്ടം. ശബ്‌ദ തീവ്രത, താളം എന്നിവയും നിരീക്ഷണ വിധേയമാക്കും.
സേര്‍വറുകളിലുളള ഓഡിയോ ഫയലുകള്‍ പരിശോധിച്ച് സോഫ്‌റ്റ്‌വേര്‍ XML ഫയല്‍ തയാറാക്കും. ശബ്‌ദം തെരയുന്നവര്‍ക്ക് ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങള്‍ കൈമാറും. മൊബൈല്‍ ഫോണുകളിലും , ആശുപത്രികളിലും ശബ്‌ദം തിരിച്ചറിയാന്‍ സഹായിക്കുന്ന സോഫ്‌റ്റ്‌വേറിന് സാധ്യതയേറെയുണ്ടെന്നാണ് MediaMinedTM ഗവേഷകരുടെ വിശ്വാസം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ