
ഓപ്പറേറ്റിംഗ് സിസ്‌റ്റത്തിന് പുതിയ മാനങ്ങള്‍ നല്‍കാനുറച്ചിരിക്കുകയാണ് ഗൂഗിള്‍.മൊബൈല്‍ ഫോണുകളില്‍ ഉപയോഗിക്കുന്ന ആന്‍ഡ്രായിഡ് ഓപ്പറേറ്റിംഗ് സിസ്‌റ്റത്തിന്റെ പരിധികൂട്ടാനാണ് ശ്രമം. Tungstens എന്നാണ് പുതിയ സംവിധാനത്തിന് നല്‍കുന്ന പേര് . വിളക്കുകള്‍ മുതല്‍ ഫ്രിഡ്‌ജ് വരെയുള്ള ഉപകരങ്ങളെ ദൂരെ നിന്ന് പ്രവര്‍ത്തിപ്പിക്കാനുളള സാങ്കേതിക വിദ്യ സംവിധാനത്തിന്റെ ഭാഗമാകും.
വീട്ടിലുളള എല്ലാ ഉപകരണങ്ങളെയും ബന്ധിപ്പിക്കാനും നിയന്ത്രിക്കാനുമുളള സംവിധാനമാണ് തയാറാക്കുന്നതെന്ന് Android@Home പദ്ധതിയുടെ തലവനായ ജോ ബ്രിട്ട് അറിയിച്ചു. Tungstenന്റെ മാതൃകയും അദ്ദേഹം പുറത്തുവിട്ടു. ആറിഞ്ച് നീളത്തില്‍ ചുറ്റും സെന്‍സറുകള്‍ ഘടിപ്പിച്ചതാണ് ഉപകരണം. ആന്‍ഡ്രോയിഡ് ഓപ്പണ്‍ സോഴ്‌സ് പ്രോഗ്രാമായതിനാല്‍ കമ്പനികള്‍ക്ക് ആവശ്യങ്ങള്‍ വരുത്താനാകും. Tungstenന് ആവശ്യമായ ഹാര്‍ഡ്‌വേര്‍ സംബന്ധിച്ച വിവരങ്ങള്‍ ഉടന്‍ ഗൂഗിള്‍ പുറത്തുവിടും.
ഇന്റര്‍നെറ്റ് ബന്ധത്തിന് Wi-Fi സംവിധാനമാകും Tungsten ഉപയോഗിക്കുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ