
സൗഹൃദ വെബ്‌സൈറ്റായ ഫേസ്‌ബുക്കിന്റെ സ്വാധീനം ആഗോളതലത്തില്‍ വര്‍ധിച്ചുവരികയാണ്. ടുണീഷ്യയിലെയും ഈജിപ്‌തിലെയും ലിബിയയിലെയും ജനകീയ വിപ്ലവങ്ങളില്‍ ഫേസ്‌ബുക്കിനുള്ള സ്‌ഥാനം തള്ളിക്കളയാനാവില്ല. എന്നാല്‍, ഫേസ്‌ബുക്കിനോടുള്ള പ്രേമം തലയ്‌ക്കു പിടിച്ച് ഈ വെബ്‌സൈറ്റിലെ ഒരു ടാബിന്റെ പേര് മകള്‍ക്കിട്ടാലോ. ഇസ്രേലി ദമ്പതികളായ ലിയോറും വാര്‍ദിത് ആഡ്‌ലറുമാണ് മകള്‍ ലൈക്ക് എന്നു പേരിട്ട് ബന്ധുക്കളെയും സുഹൃത്തുക്കളെയും ഞെട്ടിച്ചത്.
ഫേസ്‌ബുക്കില്‍ ഓരോ ഫോട്ടോയുടെയും കമന്റിന്റെയും ചുവടെ ലൈക്ക് എന്നൊരു ടാബും കാണും. വലതുകൈ ചുരട്ടി തള്ളവിരല്‍ മാത്രം ഉയര്‍ത്തി പിടിച്ചുള്ള ചിഹ്നത്തോടൊപ്പം ലൈക്ക് എന്ന് എഴുതിയിട്ടുണ്ടാവും. ഫോട്ടോയും കമന്റുമൊക്കെ ഇഷ്‌ടപ്പെടുന്നവര്‍ക്ക് ഈ ലൈക്ക് ടാബില്‍ ക്ലിക്ക് ചെയ്യാം. ഈ ലൈക്ക് ടാബ് ഇഷ്‌ടപ്പെട്ടാണ് ലിയോറും വാര്‍ദിതും തങ്ങളുടെ മൂന്നാമത്തെ പുത്രിക്ക് ലൈക്ക് എന്നു പേരിട്ടത്. ആദ്യത്തെ രണ്ടു കുട്ടികള്‍ക്ക് ഇസ്രേലി പേരുകളാണ് ഇവര്‍ നല്‍കിയത്. മൂന്നാമത്തെ കുട്ടി ജനിച്ചപ്പോള്‍ വ്യത്യസ്‌തമായൊരു പേരു നല്‍കണമെന്ന ആഗ്രഹത്താലാണ് ഇവര്‍ ലൈക്ക് എന്നു പേരിട്ടത്. ഫേസ്‌ബുക്കിലെ ലൈക്ക് എന്ന ടാബാണ് കുഞ്ഞിന് ഈ പേരു നല്‍കാന്‍ പ്രേരിപ്പിച്ചതെന്നാണ് ദമ്പതികള്‍ പറയുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ