
വ്യായാമം ചെയ്‌ത് മസില്‍ പെരുപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി സുന്ദരമായി ഒരു ഓഫറുമായി എത്തിയിരിക്കുകയാണ് ഒരു സ്‌പാനിഷ് ജിം. ജിമ്മില്‍ വരൂ, നഗ്നരായി വ്യായാമം ചെയ്യൂ എന്നാണ് സ്‌പെയിനിലെ ബാസ്‌ക്വെയിലുള്ള ഈസി ജിം ഉടമ പറയുന്നത്. ആളുകളെ ആകര്‍ഷിക്കാനാണ് ജിമ്മില്‍ നഗ്നരായി വ്യായാമം ചെയ്യാന്‍ സൗകര്യമുണ്ടെന്നുള്ള പ്രഖ്യാപനം നടത്തിയെന്നാണ് ജിം ഉടമ പറയുന്നത്.
സ്‌പെയിന്‍ കടുത്തസാമ്പത്തിക പ്രതിസന്ധിയിലാണ്. ജിമ്മില്‍ വ്യായാമത്തിനായി എത്തിയിരുന്ന ആളുകളുടെ എണ്ണത്തെയും സാമ്പത്തിക പ്രതിസന്ധി ബാധിച്ചു. ഇതേത്തുടര്‍ന്നാണ് ആളുകളെ ആകര്‍ഷിക്കാന്‍ ജിം ഉടമയായ മെര്‍ഷെ ലാസെക നഗ്നതാ വാഗ്‌ദാനം പ്രഖ്യാപിക്കുന്നത്.
പണത്തിനുവേണ്ടിയാണ് ഇതെല്ലാമെന്നാണ് മെര്‍ഷെ പറയുന്നത്. ഈ പ്രദേശത്തുള്ള രണ്ട് നീന്തല്‍ കുളങ്ങളില്‍ മാസത്തില്‍ ഒരു തവണ നഗ്നരായി കുളിക്കാനുള്ള സൗകര്യമുണ്ട്. ഈ പദ്ധതി വന്‍ വിജയമായിരുന്നു. ഇതിനെ മാതൃകയാക്കിയാണ് നഗ്നരായി വ്യായാമം ചെയ്യാന്‍ തന്റെ ജിമ്മില്‍ അവസരമുണ്ടെന്ന് മെര്‍ഷെ പ്രഖ്യാപിച്ചത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ