
ജൂണിയര്‍ മെസി എന്ന പേരില്‍ യൂടൂബിലുടെ പ്രശസ്‌തനായ ഒന്നര വയസുകാരന്‍ Baerke van der Meij ക്ക് 10 വര്‍ഷത്തെ കരാര്‍. ഹോളണ്ടിലെ പ്രഫഷണല്‍ ക്ലബായ വിവിവി ആണ് 10 വര്‍ഷത്തേക്കുളള കരാര്‍ ഒപ്പുവച്ചത് . പിതാവ് ജോര്‍ജ് ആണ് മകന്റെ ഫുട്‌ബോള്‍ പ്രകടനം യൂടൂബില്‍ പോസ്‌റ്റ് ചെയ്‌തത് . ടോയ്‌ബോക്‌സിലേക്ക് Baerke van der Meij പന്ത് അടിച്ചുകയറ്റുന്നത് കണ്ട പലരും കുട്ടിയില്‍ ഒരു ഫുട്‌ബോള്‍ താരത്തെ കണ്ടെത്തുകയായിരുന്നു. വിവിവിയുടെ മിഡ്‌ഫീല്‍ഡര്‍ കെന്‍ ലീമാന്‍സിനൊപ്പം പുതിയ താരം ചെറിയ പരിശീലനവും നടത്തി.
കുട്ടിയുടെ മുത്തച്‌ഛന്‍ ഫുട്‌ബോള്‍ താരമായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്‌റ്റ് ചെയ്യൂ