2011 ജനുവരി 30, ഞായറാഴ്‌ച
ലോകത്തെ ഏറ്റവും പ്രായമേറിയ ജയില്‍പുള്ളി മോചിതനാവുന്നു
ഉത്തര്‍പ്രദേശിലെ ഖരക്‌പൂര്‍ ജയിലില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ബ്രിജ് ബിഹാരിയൊരു ലോക റെക്കോഡിന് ഉടമയാണ്. ലോകത്തെ ഏറ്റവും പ്രായമേറിയ തടവുപുള്ളിയെന്ന റെക്കോഡാണ് ബിഹാരിയുടെ പേരിലുള്ളത്. 108 വയസുണ്ട് ഇയാള്‍ക്ക്. ബിഹാരിയെ റിപ്പബ്ലിക്ക് ദിനത്തില്‍ മോചിപ്പിക്കാനുള്ള തയാറെടുപ്പിലാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍.
നാലു പേരെ കൊന്ന കുറ്റത്തിനാണ് ബിഹാരിയേയും 18 കൂട്ടാളികളെയും ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. മൂന്നു പേര്‍ ശിക്ഷയ്‌ക്കിടെ മരിച്ചു. 84-ാം വയസിലാണ് കൊലക്കേസില്‍ ബിഹാരി ജയിലിലെത്തുന്നത്. 24 വര്‍ഷമായി ശിക്ഷ അനുഭവിക്കുന്ന ബിഹാരി പിന്നീട് ജയിലല്ലാതെ പുറംലോകം കണ്ടിട്ടില്ല.
തന്റെ 108-ാം വയസില്‍ കൊച്ചുമക്കളെ കാണാന്‍ സാധിക്കുന്ന സന്തോഷത്തിലാണ് ബിഹാരി. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ജയില്‍പുള്ളികള്‍ക്ക് തടവുശിക്ഷയില്‍ സര്‍ക്കാരുകള്‍ ഇളവ് അനുവദിക്കാറുണ്ട്. അതിന്റെ ഭാഗമായാണ് ബിഹാരിയെ മോചിപ്പിക്കുന്നത്. കൊലപാതകമാണ് ചെയ്‌തതെങ്കിലും ഖരക്‌പൂര്‍ ജയിലിലെ മാന്യനായ തടവുപുള്ളിയായിരുന്നു ബിഹാരി.
വാര്‍ത്ത
അനുയായികള്‍
Feedjit
കൗതുക വാര്‍ത്തകള്‍
web visitors live
all visitors
|
|
പേജുകള്‍ |

