
ഇരുപത്തിയൊമ്പതാം വയസില്‍ മുത്തച്‌ഛനായിരിക്കുകയാണ് തൊഴില്‍രഹിതനായ ബ്രിട്ടീഷുകാരന്‍. സൗത്ത്‌വെയില്‍സിലുള്ള ഈ യുവാവ് 14-ാം വയസിലാണ് പിതാവായത്. ഇയാളുടെ 15 വയസുള്ള മകള്‍ സഹപാഠിയില്‍നിന്നും ഗര്‍ഭം ധരിച്ചിരിക്കുകയാണ്.
ഓഗസ്‌റ്റില്‍ മകള്‍ പ്രസവിക്കുമെന്ന സന്തോഷത്തിലാണ് ഇയാള്‍. ഭാര്യയില്‍നിന്നും പിരിഞ്ഞു കഴിയുകയാണ് ഇയാള്‍. ജോലിക്കൊന്നും പോകാത്തതിനെത്തുടര്‍ന്ന് ഇയാളുടെ ഭാര്യ മറ്റൊരാളോടൊപ്പമാണ് ഇപ്പോള്‍ ജീവിക്കുന്നത്.
മകള്‍ ചെറുപ്പമാണെങ്കിലും കുഞ്ഞിനെ വളര്‍ത്താന്‍ കഴിയുമെന്നാണ് യുവാവായ ഈ മുത്തച്‌ഛന്‍ പറയുന്നത്. മകള്‍ ഗര്‍ഭം ധരിച്ചത് നല്ലകാര്യമാണെന്നും ഒരിക്കലും ഇക്കാര്യത്തില്‍ അവളെ കുറ്റപ്പെടുത്തില്ലെന്നുമാണ് പിതാവ് പറയുന്നത്.
എന്നാല്‍, മകളുടെ കാമുകന്‍ പറയന്നത് ഇയാള്‍ ലോകചരിത്രത്തിലെ തന്നെ മോശം പിതാവാണെന്നാണ്. ജീവിതത്തില്‍ ഒരിക്കലും ജോലിക്കുപോകാത്ത ഇയാള്‍ മക്കള്‍ക്കായി ചില്ലിപൈസാ പോലും ചെലവഴിച്ചില്ലെന്നാണ് കാമുകന്റെ പരാതി.