
സ്വര്‍ണ ഗുളിക കഴിച്ചാല്‍ ആഡംബര പ്രേമം ശമിക്കുമെന്ന് ആരും തെറ്റിദ്ധരിക്കേണ്ട. സാധാരണ നിലയില്‍ ഗുളിക രോഗശമനം നല്‍കിയേക്കും. എന്നാല്‍ ഇത് മരുന്നേയല്ല. ആഡംബരക്കാര്‍ക്കുളള ആത്മസംതൃപ്‌തി മാത്രം! തങ്ങളുടെ ശരീരത്തിനകത്തും സ്വര്‍ണമുണ്ടെന്ന് ആശ്വസിച്ച് നടക്കാം അത്ര തന്നെ! 24 കാരറ്റ് സ്വര്‍ണ ഗുളിക കഴിച്ച് നിങ്ങളുടെ ഉളള് സമ്പത്തിന്റെ അറകളാക്കൂ എന്നാണ് വില്‍പ്പനക്കാരും പറയുന്നത്
ടോബി വോങ് എന്ന ന്യൂയോര്‍ക്ക് ആര്‍ട്ടിസ്‌റ്റ് കെന്‍ കോര്‍ട്ട്‌നിക്കൊപ്പം ചേര്‍ന്ന് 2005 ല്‍ ആണ് ആദ്യമായി സ്വര്‍ണ ഗുളിക വില്‍പ്പനക്കെത്തിച്ചത്. അന്ന് 275 ഡോളറായിരുന്നു വില. 'സിറ്റിസണ്‍: സിറ്റിസണ്‍' ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ ഇപ്പോഴും വില്‍പ്പനയില്‍ തകര്‍ത്തു മുന്നേറുന്ന ഗുളികയ്‌ക്ക് വിലയും കുതിച്ചുകയറി. ഇപ്പോള്‍ സ്വര്‍ണ ഗുളിക 425 ഡോളറിന് ലഭിച്ചാല്‍ ഭാഗ്യമെന്ന് കരുതാം!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ