2012, ഡിസംബർ 19, ബുധനാഴ്‌ച

തലയ്ക്കു പിന്നില്‍ ‘കണ്ണ്’ പൂവണിയും

തലയ്ക്കു പിന്നില്‍ ഒരു കണ്ണ് ഉണ്ടായെങ്കില്‍ എന്ന് ആഗ്രഹിച്ചിട്ടുണ്ടോ? എന്നാല്‍ അധികം വൈകാതെ ആ ആഗ്രഹം പൂവണിയും. 360 ഡിഗ്രി ആംഗിളില്‍ കാഴ്ച്ച സാധ്യമാക്കുന്ന ഒരു കിടിലന്‍ ഹെല്‍മറ്റ് അതിനായി ഒരുങ്ങികഴിഞ്ഞു.
ഫ്രാന്‍സിലെ ഒരുസംഘം ഗവേഷകരാണ് ‘ഫ്‌ളൈവിസ്’ എന്ന പേരിട്ടിരിക്കുന്ന ഈ പുതിയ ‘സംഗതി’യ്ക്ക് പിന്നില്‍. ഈ ഹെല്‍മറ്റ് ധരിച്ചാല്‍ തലയ്ക്ക് ചുറ്റുമുള്ള കാഴ്ച്ചകള്‍ നമ്മുടെ മിഴികള്‍ക്ക് മുന്നില്‍ തെളിയും. ഏകദേശം 1.6 കിലോഗ്രാം വരുന്ന ഈ ഹെല്‍മറ്റ് പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ ഒപ്പം ഒരു ലാപ്‌ടോപ്പ് വേണം. ഇമേജ് പ്രൊസസിംഗിനാണ് ലാപ്‌ടോപ്പ്. ഹെല്‍മറ്റിന് മുകളില്‍ ഘടിപ്പിച്ചിരിക്കുന്ന വിഡിയോ ക്യാമറയുടെ സഹായത്തോടെയാണ് ചുറ്റുമുള്ള കാഴ്ച്ചകള്‍ ഒപ്പിയെടുക്കുന്നത്.
ടൊറന്റോയില്‍ നടന്ന വെര്‍ച്ച്വല്‍ റിയാലിറ്റി സോഫ്റ്റ് വെയര്‍ ആന്റ് ടെക്‌നോളജി കോണ്‍ഫറന്‍സിലാണ് ഈ ഹെല്‍മറ്റിന്റെ ആദ്യ പതിപ്പ് അനാവരണം ചെയ്തത്. ഹെല്‍മറ്റ് ധരിച്ച് സഞ്ചരിക്കാനാകുമെന്നും നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു.
ഭാവിയില്‍ ‘ഫ്‌ളൈവിസ്’ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പോലീസിനും വളരെ പ്രയോജനപ്രദമാകുമെന്നും നിര്‍മ്മാതാക്കള്‍ പറയുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

വാര്‍ത്ത