
ശ്വസിക്കാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ ജീവനില്ല. എന്നാല്‍, ഓസ്‌ട്രേലിയയിലുള്ള ഒമ്പതു മാസം മാത്രം പ്രായമുള്ള ജോഷ്വ ഹെറോണ്‍ എന്ന പിഞ്ചു കുഞ്ഞ് ശ്വസിക്കാന്‍ മറന്നുപോകും. ഉറങ്ങിക്കഴിഞ്ഞാലാണ് ജോഷ്വ ശ്വസിക്കാന്‍ മറന്നുപോകുന്നത്.
ഉണര്‍ന്നിരിക്കുമ്പോള്‍ മറ്റ് ഏതു ശിശുക്കളെയുംപോലെ ചിരിയും കളിയുമായി ജോഷ്വ മാതാപിതാക്കളെ സന്തോഷിപ്പിക്കും. എന്നാല്‍, ഉറക്കം വന്നാലോ മാതാപിതാക്കള്‍ക്കുപേടിയാണ്. കാരണം എപ്പോഴാണ് കുഞ്ഞു ജോഷ്വായുടെ ശ്വാസം നിലയ്‌ക്കുന്നതെന്ന് അറിയില്ലല്ലോ. ഉറക്കത്തില്‍ പലതവണ ജോഷ്വയുടെ ശ്വസനം നിലയ്‌ക്കും.
അപ്പോഴെല്ലാം മാതാവായ സൂസിയോ പിതാവായ ഡാമിയനോ കുഞ്ഞു ജോഷ്വായുടെ പുറത്ത് ശക്‌തിയായി തട്ടി ഉണര്‍ത്തേണ്ടിവരും.
ഏറ്റവും വേദനകരമായ നിമിഷമാണിതെന്നാണ് ജോഷ്യായുടെ മാതാപിതാക്കള്‍ പറയുന്നത്. ജോഷ്വയുടെ ശരീരത്തില്‍ ഒരു ചെറിയ ഉപകരണം ഘടിപ്പിച്ചിട്ടുണ്ട്. ഉറക്കത്തില്‍ 20 സെക്കന്റിനുള്ളില്‍ ജോഷ്വ ശ്വാസനം നടത്തുന്നില്ലെങ്കില്‍ ഈ ഉപകരണം അപായമണി മുഴക്കും.
ഉടന്‍ മാതാപിതാക്കളില്‍ ആരെങ്കിലും ജോഷ്വായെ തട്ടി ഉണര്‍ത്തും. അല്ലെങ്കില്‍ മരണത്തിലേക്കായിരിക്കും ആ ഉറക്കം ജോഷ്വയെ കൊണ്ടുപോവുക.
ഈ അപൂര്‍വരോഗത്തിനു ഉത്തരം കണ്ടെത്താന്‍ ഡോക്‌ടര്‍മാര്‍ക്കു കഴിഞ്ഞിട്ടില്ല. തലച്ചോറും ശ്വാസകോശവുമായുള്ള ബന്ധത്തിലുള്ള അസ്വഭാവികതയായിരിക്കാം ഈ ശ്വാസന തടസത്തിനു കാരണമെന്നാണ് ചില ഡോക്‌ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്