ഗള്‍ഫില്‍ ഏറ്റവും ആദായകരമായ തൊഴിലുകളിലൊന്നാവുകയാണോ ഭിക്ഷാടനം? ദുബയ് പോലീസിന്റെ റിപ്പോര്‍ട്ട് വിശ്വസിക്കാമെങ്കില്‍ അതേ എന്നാകും ഉത്തരം. അടുത്തിടെ അറസ്‌റ്റിലായ ഒരു ഏഷ്യന്‍ ഭിക്ഷക്കാരന്റെ വാസസ്‌ഥലമാണ് പോലീസിനെ ഇങ്ങനെ പറയാന്‍ പ്രേരിപ്പിച്ചത്. പകല്‍ മുഴുവന്‍ ഭിക്ഷയെടുത്തു ജീവിക്കുന്ന ഇയാള്‍ അന്തിയുറങ്ങുന്നത് പഞ്ചനക്ഷത്ര ഹോട്ടലില്‍!!!
ദുബയില്‍ ഭിക്ഷയെടുത്തതിന് മുന്‍പ് അറസ്‌റ്റ് ചെയ്‌ത് ഇയാളെ നാടുകടത്തിയിരുന്നതാണ്. എന്നാല്‍ ഉയര്‍ന്ന വരുമാനമുള്ള 'ജോലി' ഉപേക്ഷിക്കാന്‍ മനസില്ലാത്തതിനാല്‍ വീണ്ടും മടങ്ങിയെത്തുകയായിരുന്നു. റമദാന്‍, ഈദ് എന്നിവയുമായി ബന്ധപ്പെട്ട് 360 പേരെയാണ് ദുബയില്‍ ഭിക്ഷാടനത്തില്‍ അറസ്‌റ്റ് ചെയ്‌തത്. അറസ്‌റ്റിലായവര്‍ ഭൂരിഭാഗവും ഏഷ്യക്കാരാണ്. അറബികളാണ് തൊട്ടുപിന്നില്‍. സന്ദര്‍ശകവിസയിലെത്തിയാണ് പലരും 'പിച്ചയെടുത്ത്' ധനികരായി മടങ്ങുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ