2010, ഒക്‌ടോബർ 2, ശനിയാഴ്‌ച

രമ്യാ നമ്പീശന്‍ ഇപ്പോള്‍ പഴയ രമ്യാ നമ്പീശനല്ല... ആനച്ചന്തം എന്ന ജയരാജ്‌ ചിത്രത്തില്‍ ചന്ദനക്കുറിയും സാരിയും അണിഞ്ഞ്‌ മലയാള സിനിമയിലേക്കെത്തിയ ഈ സുന്ദരിക്ക്‌ പക്ഷേ പിന്നീട്‌ കാര്യമായി അവസരങ്ങള്‍ ലഭിച്ചില്ല. അപ്രസക്‌തമായ റോളുകളുമായി മലയാള സിനിമയില്‍ ചുറ്റിത്തിരിഞ്ഞു നടക്കമ്പോഴാണ്‌ തമിഴില്‍ അവസരം ലഭിക്കുന്നത്‌. ചേരന്‍ സംവിധാനം ചെയ്‌ത രാമന്‍ തേടിയ സീത എന്ന ചിത്രത്തില്‍ നായികയായെങ്കിലം തിരക്ക്‌ മാത്രം അപ്പോഴും മാറിനിന്നു. ഇതോടെയാണ്‌ രമ്യ കളമൊന്നു മാറ്റി ചവിട്ടിയത്‌.

ഗ്ലാമറിനു തയാറെന്നു പ്രഖ്യാപിച്ച രമ്യയക്ക്‌ ആട്ടനായകന്‍ എന്ന ചിത്രം ലഭിച്ചു. അവസരം ഇനിയും കൈവിട്ട്‌ പോകരുതെന്ന്‌ തീരുമാനിച്ച രമ്യയാകട്ടെ പതിവ്‌ ഇമേജ്‌ പൊളിച്ചെഴുതാനുള്ള തീവ്രയത്നം തന്നെയാണ്‌ നടത്തിയത്‌. ചിത്രത്തില്‍ ഗ്ലാമറസായി പ്രത്യക്ഷപ്പെട്ട രമ്യ ഇപ്പോള്‍ ഇക്കാര്യം പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്‌തു. ചുംബിക്കാന്‍ കൂടി തയാറാണെന്നാണ്‌ രമ്യയുടെ പുതിയ വെളിപ്പെടുത്തല്‍. എന്നാല്‍ ഇതിനായി ചില ഉപാധികളുണ്ടെന്നു മാത്രം. ഒന്നാമത്‌ പ്രതിഫലം മികച്ചതായിരിക്കണം. രണ്ടാമത്‌ നായകന്‍ സുന്ദരനായിരിക്കണം. കണ്ട അണ്ടനേയും അടകോടനെയും ചുംബിക്കാന്‍ രമ്യയെ കിട്ടില്ലെന്നു സാരം. കണ്ടീഷനുകള്‍ ഒകെ ആണെങ്കില്‍ പണവുമായി രമ്യയെ സമീപിക്കുക. ഷൂട്ടിങ്‌ തീയതിയും തീരുമാനിച്ചു മടങ്ങാം.

തമിഴില്‍ ഗ്ലാമറസ്‌ വേഷങ്ങള്‍ ചെയ്‌താലേ പിടിച്ചു നില്‍ക്കാന്‍ പറ്റൂ എന്ന തിരിച്ചറിവിലാണ്‌ മുമ്പ്‌ ഗ്ലാമര്‍ വിരോധിയായ രമ്യ ഇപ്പോള്‍ മലക്കം മറിഞ്ഞിരിക്കുന്നത്‌. തമിഴില്‍ എത്തുന്ന പുതിയ നടിമാരെല്ലാം ഗ്ലാമറിന്റെ ഏതറ്റംവരെ പോകാനും മടിയില്ലാത്തവരാണ്‌. ആ സ്‌ഥിതിയ്‌ക്ക് താന്‍ മാത്രം മാറിനിന്നിട്ട്‌ എന്ത്‌ കാര്യം എന്ന ചിന്തയാണ്‌ രമ്യക്ക്‌. തമിഴില്‍ നായികാ പദവി ലഭിച്ച സ്‌ഥിതിയ്‌ക്ക് അത്‌ പരമാവധി പ്രയോജനപ്പെടുത്തുക എന്നതാണ്‌ ബുദ്ധി. കാറ്റുള്ളപ്പോള്‍ പാറ്റണം എന്ന പഴഞ്ചൊല്ല്‌ രമ്യ നന്നായി പഠിച്ചുവരികയാണെന്ന്‌ സാരം.

അഭിപ്രായങ്ങളൊന്നുമില്ല:

വാര്‍ത്ത