![[^]](http://cache2.hover.in/hi_link.gif)
ഒട്ടേറെ ഭാഷകളിലേക്ക് ഡബ് ചെയ്ത സിനിമ എല്ലായിടത്തും വന്‍വിജയമായി. 1997ല്‍ ഡിടിഎസ് ശബ്ദസംവിധാനങ്ങളോടെ വീണ്ടും റിലീസ് ചെയ്തപ്പോഴും കുട്ടിച്ചാത്തന്‍ ചരിത്രവിജയം ആവര്‍ത്തിച്ചു.
മൂന്നാമുഴത്തില്‍ കൂടുതല്‍ പുതുമകളോടെയാണ് കുട്ടികളുടെ പ്രിയപ്പെട്ട കുട്ടിച്ചാത്തന്റെ വരവ്. തമിഴിലും തെലുങ്കിലുമായി ഒരുക്കുന്ന ചിത്രത്തില്‍ ഒട്ടേറെ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
കുട്ടിച്ചാത്തന്റെ പുതിയ ഡിജിറ്റല്‍ പതിപ്പില്‍ പ്രകാശ് രാജ് സന്താനം തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ചെന്നൈയില്‍ കുട്ടിച്ചാത്തന്റെ പുതിയ പതിപ്പിന്റെ ജോലികളിലാണ് സംവിധായകന്‍ ജിജോ.
സിനിമയുടെ കഥയെക്കുറിച്ച പല തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.. ആദ്യകഥയിലെ കുട്ടികളെല്ലാം ഇപ്പോള്‍ മുതിര്‍ന്നിരിയ്ക്കുന്നു. അവര്‍ തങ്ങളുടെ കുട്ടികളുമൊത്ത് കുട്ടിച്ചാത്തനെ കാണാന്‍ ഒരിയ്ക്കല്‍ കൂടി വരുന്ന രീതിയിലാണേ്രത പുതിയ ചിത്രം. ആദ്യ ഭാഗത്തില്‍ അഭിനയച്ചവര്‍ തന്നെ മുതിര്‍ന്ന താരങ്ങളുടെ റോളുകള്‍ ചെയ്യുമെന്നും അറിയുന്നു.