2014 ഏപ്രിൽ 21, തിങ്കളാഴ്‌ച

ഒരു മലയാളി ഹിജഡയുടെ കഥയും മറ്റ് ആത്മകഥകളും


കൂവാഗത്തെ ഹിജഡകളുടെ ഉത്സവത്തില്‍ പങ്കെടുക്കണമെന്ന് ജെറീനയാണ് പറഞ്ഞത്. 'ഒരു മലയാളി ഹിജഡയുടെ ആത്മകഥ' എന്ന പുസ്തകത്തോടെ പ്രസിദ്ധയായ ഹിജഡ. ഇന്ത്യയിലെ ഒട്ടുമിക്ക ഹിജഡകളും അന്നവിടെ ഉത്സവത്തിന് എത്തുമത്രേ. ഹിജഡകളെക്കുറിച്ച് പുസ്തകം എഴുതിയിട്ടും കൂവാഗംവരെ പോകാത്തതില്‍ അപാകം തോന്നിയിരുന്നു. ഇക്കാര്യം സുഹൃത്തും നിരൂപകനുമായ കെ പി രമേഷിനോട് സൂചിപ്പിച്ചപ്പോള്‍ രണ്ടുദിവസം കഴിഞ്ഞ് എന്നെ വിളിച്ച് പാലക്കാട്ടുനിന്ന് വില്ലുപുര (വിഴുപുരമെന്നും പറയും)ത്തേക്കും തിരിച്ച് ചെങ്കല്‍പേട്ടനിന്ന് പാലക്കാട്ടേക്കും ടിക്കറ്റ് റിസര്‍വ് ചെയ്‌തെന്നു പറഞ്ഞു.

കോയമ്പത്തൂര്‍ വിട്ട് ഏറെക്കഴിയുംമുമ്പേ കൂവാഗത്തേക്കു പോകുന്ന ഹിജഡകള്‍ ഓരോരോ സ്‌റേഷനില്‍നിന്നായി കയറിത്തുടങ്ങി. ഒത്തുചേരലിന്റെ ആഹ്‌ളാദത്തില്‍ തമാശപൊട്ടിച്ചും പാട്ടുപാടിയും. മിക്കവരും സാരിയിലും ബ്‌ളൌസിലുമാണ്. കുറച്ചുപേര്‍ ചുരിദാറിലും. ഇത്രയും സ്‌െ്രെതണമായ രൂപങ്ങളില്‍നിന്ന് കര്‍ണകഠോരമായ ശബ്ദം പുറപ്പെട്ടപ്പോള്‍ കുട്ടികള്‍ ഭയത്തോടും മുതിര്‍ന്നവര്‍ കൌതുകത്തോടും അവരുടെ ചേഷ്ടകള്‍ നിരീക്ഷിക്കുന്നുണ്ടായിരുന്നു.

പുലര്‍ച്ചെ മൂന്നോടെയാണ് ട്രെയിന്‍ വിഴുപുരത്തെത്തിയത്. ഇടത്തരം സ്‌റ്റേഷന്‍. ഞങ്ങളെത്തുമ്പോള്‍ അവിടം മങ്ങിയ ഇരുളിലാണ്. സിമന്റ് ബെഞ്ചുകളില്‍ മയങ്ങുന്ന കുറച്ചുപേര്‍. പുലര്‍കാല യാത്രികരും യാചകരും അവര്‍ക്കിടയില്‍. റോന്തുചുറ്റുന്ന രണ്ടുമൂന്ന് പൊലീസുകാരും ഏതാനും ചാവാലിപ്പട്ടികളുമായിരുന്നു ഉണര്‍ന്നിരിക്കുന്ന ജീവികള്‍.

യാത്ര ഒഴിവാക്കേണ്ടിവന്ന ജെറീന വിഴുപുരത്തെത്തിയാല്‍ ചെയ്യേണ്ട കാര്യങ്ങള്‍ പറഞ്ഞുതന്നിരുന്നു. അതിലൊന്ന് കൂടുതല്‍ ഹിജഡകള്‍ തമ്പടിക്കുന്ന സെന്‍ട്രല്‍ ലോഡ്ജില്‍ താമസിക്കണം എന്നതായിരുന്നു. ശ്രീദേവി എന്ന ഹിജഡയുടെ കാമുകന്‍ മന്‍സൂര്‍ അലിഖാന്റേതാണ് ലോഡ്ജ്. എം വിനീഷ് സംവിധാനംചെയ്ത ഹിജഡകളെക്കുറിച്ചുള്ള 'ജെല്‍സ' ഡോക്യുമെന്ററിയുടെ ആദ്യപ്രദര്‍ശനത്തിന് കോഴിക്കോട്ടു വന്ന ശ്രീദേവിയെ പരിചയപ്പെട്ടിരുന്നു. സുന്ദരിയായ ശ്രീദേവി ജ്വല്ലറി മോഡലായി പ്രത്യക്ഷപ്പെട്ടതിനു ലഭിച്ച പ്രതിഫലം ഒന്നരലക്ഷം രൂപ പാവങ്ങളുടെ ക്ഷേമത്തിനു പ്രവര്‍ത്തിക്കുന്ന സംഘടനയ്ക്ക് സംഭാവന നല്‍കിയ ഹിജഡയാണ്. വിഴുപുരം റോഡിന്റെ ഇരുവശത്തും മൂന്നും നാലും നിലകളുള്ള കെട്ടിടങ്ങള്‍. ലോഡ്ജ് എന്നെഴുതിയ ബോര്‍ഡ് കാണുന്നിടത്തെല്ലാം കയറി. എവിടെയും ഒഴിവില്ല.

'പ്രഭു' ലോഡ്ജില്‍ മുറി കണ്ടെത്തുമ്പോള്‍ നാലുമണി കഴിഞ്ഞിരുന്നു. അതിന്റെ മുന്നിലെ അഞ്ചുനിലയുള്ള ലോഡ്ജിന്റെ ലോണില്‍ ഹിജഡകള്‍ കൂട്ടംകൂടി നില്‍ക്കുന്നു. ഒറ്റയ്ക്കും തെറ്റയ്ക്കും എത്തുന്ന ആവശ്യക്കാരെയുംകൊണ്ട് ഇരുളിന്റെ ഇടംതേടി പോകുന്നതും കാണാം. മിക്കവരും മദ്യത്തിന്റെ വീര്യത്തില്‍ ഒച്ചവച്ചു സംസാരിക്കുകയാണ്. ചിലര്‍ റോഡിലിറങ്ങി നില്‍ക്കുന്നു. കൂവാഗത്തെ ഉത്സവത്തിനുമുമ്പേ അറവാണികള്‍ എത്തുമെന്നറിഞ്ഞ് ബസ്സ്റ്റാന്‍ഡിലും പരിസരത്തും ദല്ലാളുകള്‍ കറങ്ങുന്നുണ്ട്.

ആഘോഷം ആരംഭിക്കാന്‍ വൈകിട്ട് ആറുമണിയാകും. അതുവരെ എങ്ങനെ സമയം ചെലവഴിക്കാം എന്നതായിരുന്നു പ്രശ്‌നം. പോണ്ടിച്ചേരിയിലെ അരവിന്ദാശ്രമത്തില്‍ പോകാമെന്ന നിര്‍ദേശംവച്ചത് രമേഷാണ്. വിഴുപുരത്തുനിന്ന് ഒരുമണിക്കൂറേയുള്ളു അവിടേക്ക്. ബസ് കയറി ആശ്രമത്തിലും ബീച്ചിലും ടൌണിലുമൊക്കെ കറങ്ങി. തിരിച്ച് മുറിയിലെത്തി സെന്‍ട്രല്‍ ലോഡ്ജ് തേടിയിറങ്ങി. റിസപ്ഷനില്‍ ഉടമ മന്‍സൂറിനെ അന്വേഷിച്ചു. അവിടെ സംസാരിച്ചുനിന്ന 25 വയസ്സ് തോന്നിച്ച സുന്ദരന്‍ പറഞ്ഞു: 'നാന്‍ താന്‍ മന്‍സൂര്‍, എന്ന വേണം സൊല്ലുങ്കെ'. കുറച്ചുകൂടി പ്രായമുള്ള ഒരാളെയാണു പ്രതീക്ഷിച്ചത്. ശ്രീദേവിയുടെയും ജെറീനയുടെയും സുഹൃത്തുക്കളാണെന്നു'പറഞ്ഞപ്പോള്‍ അയാള്‍ക്ക് സന്തോഷം.

ബാംഗ്‌ളൂരില്‍ സെക്‌സ്‌വര്‍ക്ക് ചെയ്യുന്ന സേലത്തുകാരി മന്ത്ര എത്തിയിട്ടുണ്ടോ എന്നറിയാനായിരുന്നു താല്‍പ്പര്യം. തമ്പാക്കിന്റെയും ചാര്‍ സൌ ബീസിന്റെയും ഗന്ധം തങ്ങിനില്‍ക്കുന്ന, അസ്വസ്ഥത ഉണര്‍ത്തുന്ന അന്തരീക്ഷത്തിലൂടെ ഞങ്ങള്‍ ഒഴുകി.

മന്ത്രയുടെ മുറിയുടെ ബെല്ലമര്‍ത്തി. ആറടിയോളം ഉയരവും വേണ്ടതില്‍ കവിഞ്ഞ തടിയുമുള്ള ഭീമാകാരമായ രൂപം വാതില്‍ തുറന്നു. ''യാരത്?''

'മന്ത്ര ഇരിക്കാങ്കളാ'' ഞാന്‍ ചോദിച്ചു.

'ഇല്ലൈ, ഒറു ണിമിസ(നിമിഷം)ത്തുക്കുള്ളെ വന്തിടുവാങ്കെ. ഉള്ള വാങ്കെ''. അവര്‍ അകത്തേക്കു ക്ഷണിക്കുകയാണ്.

താഴെ കാത്തുനിന്നോളാം എന്നു പറഞ്ഞ് കോണിയിറങ്ങുമ്പോഴേക്കും എവിടെയോ പോയി മടങ്ങുകയായിരുന്ന മന്ത്ര ലോഡ്ജ് വരാന്തയിലെത്തിയിരുന്നു. ഞാന്‍ ഓര്‍മ പുതുക്കി. മന്ത്ര സുന്ദരിയും നല്ല പെരുമാറ്റക്കാരിയുമാണ്. രാത്രി സൌന്ദര്യമത്സരം നടക്കുന്ന ഹാളില്‍ കാണാമെന്നും മത്സരത്തില്‍ പങ്കെടുക്കുന്നുണ്ടെന്നും പറഞ്ഞപ്പോള്‍ വിജയാശംസ നേര്‍ന്ന് ഞങ്ങള്‍ മടങ്ങി. അവിടെ അപ്പോള്‍ ഹിജഡകളുടെ ഘോഷയാത്ര ആരംഭിച്ചിരുന്നു. ടാബ്‌ളോകളും ഡപ്പാങ്കൂത്തും പുലികളിയും അകമ്പടിയുള്ള അത് അവിസ്മരണീയമായിരുന്നു.

രാത്രി ആഞ്ജനേയ മാര്യേജ് ഹാളിലെ സാംസ്‌കാരികസദസ്സിന്റെ വേദിയില്‍ മന്ത്രിമാരും എംപിമാരും എംഎല്‍എമാരും. പ്രസംഗിക്കാന്‍ ഹിജഡകളുടെ പ്രതിനിധികളും. ഇരിപ്പിടം കിട്ടാതെ നൂറുകണക്കിന് ആളുകള്‍ വശങ്ങളില്‍. ഹാളില്‍ കയറാന്‍ കഴിയാതെ പുറത്ത് കൂടിനില്‍ക്കുന്നവരുടെ എണ്ണവും അസംഖ്യം. ചാനല്‍ ഫ്‌ളാഷുകള്‍ മിന്നിമറഞ്ഞു. ഫോട്ടോഗ്രാഫര്‍മാരുടെ കൂട്ടത്തില്‍ സുഹൃത്ത് അഭിജിത്തിനെയും കണ്ടു. കോഴിക്കോട്ട് ഹിജഡകളുടെ ഫോട്ടോ പ്രദര്‍ശനം (ഹിജ്‌റ) നടത്തിയിട്ടുണ്ട് അവന്‍. മലയാളികളെ അപേക്ഷിച്ച് ഹിജഡകളോട് കാരുണ്യപൂര്‍വമായ മനോഭാവമാണ് തമിഴ്ജനത പുലര്‍ത്തുന്നത്. അവര്‍ക്കായി തമിഴ്‌നാട് നിയമസഭ അനുവദിച്ച പല അവകാശങ്ങളും മന്ത്രി പ്രഖ്യാപിച്ചു. പുരുഷന്‍, സ്ത്രീ എന്നിവയ്ക്കു പുറമെ എല്ലാ അപേക്ഷകളിലും ട്രാന്‍സ്‌ജെന്‍ഡര്‍ എന്നൊരു കോളവും ഉണ്ടാവും. റേഷന്‍കാര്‍ഡിനും മറ്റും ഹിജഡകള്‍ക്കും അപേക്ഷിക്കാം. അവരെ 'അറുവാണി' എന്നു വിളിക്കാന്‍ പാടില്ല. പകരം 'തിരുനങ്കൈ' (ശ്രീമതി).

തീരുമാനം കരഘോഷത്തോടെയാണ് സദസ്സ് സ്വീകരിച്ചത്. പ്രസംഗശേഷം നപുംസക കലാകാരന്മാരുടെ പാട്ടും ഡാന്‍സും. പിന്നീട് സൌന്ദര്യമത്സരം. കാഷ്വല്‍, ഒഫീഷ്യല്‍, എഥനിക് വേഷങ്ങളെല്ലാം 'ക്യാറ്റ്വാക്കി'ലുണ്ടായിരുന്നു. പ്രതീക്ഷിച്ചപോലെ സേലം സുന്ദരി മന്ത്ര 'മിസ് കൂവാഗം 2008' ആയി തെരഞ്ഞെടുക്കപ്പെട്ടു.

രാത്രി വൈകിയാണ് ഞങ്ങള്‍ തിരിച്ചത്. റോഡിലും ഫുട്പാത്തിലും ബസ്സ്‌റാന്‍ഡിലും ഇരുള്‍മൂലകളിലും എല്ലാം ഹിജഡകള്‍. വഴിയില്‍ കുറച്ചുപേരെ പരിചയപ്പെട്ടു. ഡല്‍ഹിയില്‍ താമസിക്കുന്ന മലയാളിയായ പ്രേമ അവരിലൊരാള്‍. നാട്ടില്‍ ജീവിക്കാന്‍ കഴിയാത്തതിനാല്‍ വണ്ടികയറിയതാണ്. സെക്‌സും ബതായി (വിവാഹം, ഗൃഹപ്രവേശം, ഉദ്ഘാടനം, തറക്കല്ലിടല്‍, ജനനം തുടങ്ങിയ കര്‍മങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹിച്ച് ദക്ഷിണ വാങ്ങുന്ന ചടങ്ങ്)യും മാത്രമാണ് ജീവിതമാര്‍ഗം..


ഹിജഡകളുടെ മംഗല്യരാത്രി
ചിത്രാ പൌര്‍ണമി. ഹിജഡകളുടെ മംഗല്യരാത്രി. കൂവാഗത്തെ കൂത്താണ്ടവര്‍ കോവിലിലാണത്. വിഴുപുരത്തുനിന്ന് അരമണിക്കൂര്‍ ബസ് യാത്ര. ഓട്ടോയ്ക്ക് 300 രൂപ. വയലും കരിമ്പിന്‍തോട്ടങ്ങളും പുളിയും വേപ്പും മുള്‍മരങ്ങളും നിറഞ്ഞ ഉള്‍നാടന്‍ ഗ്രാമമാണ് കൂവാഗം. ഇരാവാനാ (കൂത്താണ്ടവര്‍ എന്നാണ് വിളിക്കുന്നത്)ണ് പ്രതിഷ്ഠ. അര്‍ജുനന് ഉലൂപി എന്ന നാഗസുന്ദരിയില്‍ ഉണ്ടായ പുത്രന്‍. പാണ്ഡവവിജയത്തിന് ഇരാവാനെ ബലികൊടുത്തു എന്ന് ഐതിഹ്യം. കൊല്ലപ്പെടുന്നതിന് തലേദിവസം അവസാന ആഗ്രഹം പറഞ്ഞു. ഒരുദിവസമെങ്കിലും ദാമ്പത്യജീവിതം നയിക്കണം. ഒരൊറ്റ ദിവസംകൊണ്ട് വിധവയാകാന്‍ ആരും തയ്യാറാകാത്തതിനാല്‍ വധുവിനെ കിട്ടിയില്ല. ഒടുവില്‍ ശ്രീകൃഷ്ണന്‍ മോഹിനിരൂപമെടുത്തെത്തി. ചിത്രാപൌര്‍ണമി നാളിലായിരുന്നു മാംഗല്യം. പിറ്റേദിവസം കൊല്ലപ്പെട്ടു. ഓരോ ഹിജഡയും തങ്ങള്‍ ഇരാവ വധുവാണെന്നു സങ്കല്‍പ്പിച്ച് മോഹിനിവേഷത്തില്‍ ക്ഷേത്രത്തിലെത്തുന്നു. ഇരാവാന്‍ തമിഴില്‍ അറവാന്‍. ഭാര്യ അറവാണിയും. പലതരം വേഷങ്ങള്‍ ധരിച്ചുവരുന്ന ഹിജഡകള്‍ സാരിയുടുത്ത് പൊട്ടുതൊട്ട് വര്‍ണവളകളണിഞ്ഞ് 'വധു'ക്കളായി ഇറങ്ങുന്നതു കാണാം. അറവാണികള്‍ക്ക് താലികെട്ടുന്നത് ക്ഷേത്രത്തിലെ മുഖ്യപുരോഹിതന്‍. ആ രാത്രി ഹിജഡയോടൊപ്പം കഴിയാന്‍ താല്‍പ്പര്യമുള്ളവര്‍ക്കും താലികെട്ടാം. മഞ്ഞക്കയറില്‍ കൊരുത്ത താലിയാണ്.

സാമ്പത്തികസ്ഥിതിയനുസരിച്ച് ഉണക്കമഞ്ഞള്‍ (മഞ്ചക്കൊമ്പ്), വെള്ളി (വെള്ളിത്താലി), സ്വര്‍ണം തുടങ്ങിയവകൊണ്ട് ഉണ്ടാക്കിയവയും.

താലികെട്ടാന്‍ നീണ്ട ക്യൂ. പാതിരാത്രിയില്‍ താലികെട്ടുന്നതാണ് ഉത്തമം. ചിത്രാപൌര്‍ണമി സന്ധ്യമുതല്‍ ആദ്യരാത്രി അരങ്ങേറും. തമ്പാക്കും മദ്യവും വിഴുങ്ങി മദോന്മത്തരായി. ക്ഷേത്രത്തിനു മുന്നിലെ ആളിക്കത്തുന്ന കര്‍പ്പൂരവെളിച്ചത്തില്‍ തൊട്ടടുത്ത വയലേലകളും മരച്ചുവടുകളും കിടപ്പറയാകും. സൂര്യനുദിക്കുംവരെ നീളുന്ന ആദ്യരാത്രി! പിറ്റേദിവസം ഉച്ചവരെ മാത്രമേ ആഘോഷമുള്ളു. പിന്നെ കരച്ചിലിനുവേണ്ടി. (അന്ന് കൂത്താണ്ടവര്‍ കൊല്ലപ്പെടുകയാണല്ലോ). അത് വൈധവ്യത്തിന്റെ രോദനം. കരയാന്‍ ക്ഷേത്രത്തില്‍നിന്ന് അല്‍പ്പം അകലെ 'അളുവ്‌കൊള' (കരച്ചിലിന്റെ ഇടം)ത്തിലെത്തിയ ഹിജഡകളുടെ താലി മുഖ്യപുരോഹിതന്‍ പ്രത്യേകതരം കത്തികൊണ്ട് മുറിച്ചുമാറ്റും. സ്വര്‍ണം, വെള്ളി, ഉണക്കമഞ്ഞള്‍ താലികള്‍ തട്ടില്‍ നിക്ഷേപിക്കും. അവ ദേവസ്വത്തിന്. മഞ്ഞക്കയറുകള്‍ തൊട്ടടുത്ത ചെടിയില്‍ കോര്‍ത്തുവയ്ക്കും പൂജാരി. വിധവകളായ ഹിജഡകള്‍ പൊട്ടു മായ്ച്ച്, വളകള്‍ പൊട്ടിച്ച്, നെഞ്ചത്തടിച്ചും കെട്ടിപ്പിടിച്ചും പൊട്ടിക്കരയും.

സന്ധ്യ മയങ്ങുകയാണ്. നിറങ്ങള്‍ മായുന്നു. ഇരുള്‍ പരക്കുകയാണ്. എല്ലാ ഉന്മാദങ്ങളുടെയും അഗാധതയില്‍ ലിംഗപ്രതിസന്ധി നല്‍കുന്ന ആഴമേറിയ മുറിവില്‍നിന്നുയരുന്ന ആത്മരോദനങ്ങളുടെ, ദീനവിലാപങ്ങളുടെ അലയൊലികളില്‍ വയലേലകള്‍, മുള്‍മരങ്ങള്‍, വേപ്പുകള്‍, പുളിമരങ്ങള്‍ എല്ലാം വിഷാദമൂകം..
(കടപ്പാട്: 
Mathrubhumi Books

2013 നവംബർ 5, ചൊവ്വാഴ്ച

'പാമ്പിന്‍ വിഷം'-ഏറ്റവും വീര്യമുളള ബിയര്‍

ലോകത്തിലെ ഏറ്റവും വീര്യമുളള ബിയറില്‍ ആല്‍ക്കഹോളിന്റെ അംശം എത്രയാണെന്ന്‌ അറിയാമോ? പാമ്പിന്‍ വിഷമെന്ന്‌ അര്‍ഥംവരുന്ന 'സ്‌നേക്ക്‌ വെനം' എന്ന പേരിലുളള ബിയറില്‍ 67.5 ശതമാനം ആല്‍ക്കഹോളാണ്‌. അതായത്‌ വിസ്‌കിയെക്കാളും വോഡ്‌കയെക്കാളുമൊക്കെ വീര്യം കൂടുതല്‍!




യഥാര്‍ഥത്തില്‍ ബിയറിന്റെ രുചി മാത്രമാണ്‌ 'സ്‌നേക്ക്‌ വെന'ത്തിനുളളത്‌. കുടിച്ചാല്‍ ഫിറ്റായി വീഴുമെന്ന്‌ ഉറപ്പ്‌. അതിനാല്‍, ബിയറിന്റെ രുചി ആസ്വദിച്ച്‌ ഒറ്റയടിക്ക്‌ കുടിച്ചുകളയരുതെന്ന്‌ നിര്‍മ്മാതാക്കളായ ലൂയിസ്‌ ഷാന്‍ഡും ജോണ്‍ മെക്കന്‍സിയും മുന്നറിയിപ്പു നല്‍കുന്നു.



കഴിഞ്ഞ വര്‍ഷം ഇതേ നിര്‍മ്മാതാക്കള്‍ 65 ശതമാനം ആല്‍ക്കഹോളിന്റെ വീര്യമുളള ബിയര്‍ പുറത്തിറക്കി ശ്രദ്ധനേടിയിരുന്നു. എന്നാല്‍, അതിന്‌ ലഭിച്ച സ്വീകരണം അത്ര നല്ലതായിരുന്നില്ല. കാത്തുകാത്തിരുന്ന്‌ ശക്‌തനായ ബിയര്‍ എത്തിയപ്പോള്‍ വന്‍ പ്രതീക്ഷയായിരുന്നുവെന്നും എന്നാല്‍ അതിന്റെ രുചി കാരണം വീര്യം അറിയാതെ പോകുന്നുമെന്ന പരാതിയുയര്‍ന്നിരുന്നു. തുടര്‍ന്നാണ് 'സ്‌നേക്ക്‌ വെനം' രംഗത്തെത്തിയത്

2013 ജൂലൈ 16, ചൊവ്വാഴ്ച

'മരിച്ച' രോഗി ഉണര്‍ന്നു; യു.എസ്സില്‍ ആസ്‌പത്രിക്ക് 13.2 ലക്ഷം പിഴ

രോഗി മരിച്ചെന്നു കരുതി അവയവങ്ങള്‍ നീക്കാന്‍ തുടങ്ങിയ ആസ്പത്രി അധികൃതര്‍ക്ക് 22,000 ഡോളര്‍ (13.2 ലക്ഷം രൂപ) പിഴ. ന്യൂയോര്‍ക്കില്‍ 2009- ലാണ് സംഭവം.




41 വയസ്സായ കൊളീന്‍ എസ് ബേണിനെയാണ് അമിതമായി മരുന്നുകഴിച്ച് ബോധം നിലച്ച അവസ്ഥയില്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയ മരണം സംഭവിച്ചെന്ന് ആസ്പത്രി അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ അവയവദാനത്തിന് സമ്മതിച്ചു. തുടര്‍ന്ന് ജീവന്‍രക്ഷാ ഉപകരണങ്ങള്‍ നീക്കം ചെയ്ത് ശസ്ത്രക്രിയ നടത്താന്‍ തുടങ്ങവേ കൊളീന്‍ കണ്ണുതുറക്കുകയായിരുന്നു.



മതിയായ ചികിത്സ നല്‍കാതെയാണ് ആസ്പത്രിയധികൃതര്‍ രോഗി മരിച്ചതായി പ്രഖ്യാപിച്ചതെന്ന് അന്വേഷണസംഘം കണ്ടെത്തി. തുടര്‍ന്നാണ് പിഴശിക്ഷ വിധിച്ചത്.

മുഖസൗന്ദര്യത്തിന് 'ഒച്ച് തെറാപ്പി'

ഒച്ചുകള്‍ മുഖത്ത് ഇഴയുന്നതിനെക്കുറിച്ച് അറപ്പും പേടിയുമില്ലാതെ ചിന്തിക്കാനാകുമോ? എങ്കില്‍, പരസ്യത്തില്‍ പറയുംപോലെ 'മുഖസൗന്ദര്യം നിങ്ങളെ തേടിവരും'. ജപ്പാനിലെ ഒരു ബ്യൂട്ടി പാര്‍ലറാണ് മുഖസൗന്ദര്യം സംരക്ഷിക്കാന്‍ 'ഒച്ച് തെറാപ്പി'യുമായി രംഗത്തുവന്നിരിക്കുന്നത്.



മൃതകോശങ്ങള്‍ നീക്കാനും മുഖക്കുരുവിന് കാരണമായ ചെറുസുഷിരങ്ങള്‍ വൃത്തിയാക്കി യൗവനം തിരികെപ്പിടിക്കാനും ഒച്ചുകളെ വെറും അഞ്ചു മിനിറ്റ് സ്വതന്ത്രമായി മുഖത്ത് വിഹരിക്കാന്‍ അനുവദിച്ചാല്‍ മതിയെന്നാണ് ടോക്കിയോയിലെ 'സിസ് ലാബോ' എന്ന ബ്യൂട്ടിപാര്‍ലറിന്റെ വക്താവ് മനാമി തകാമുര പറയുന്നത്.



ഒച്ചുകള്‍ പുറപ്പെടുവിക്കുന്ന പശിമയുള്ള ദ്രവം പഴകിയ കോശങ്ങള്‍ നീക്കംചെയ്യുകയും വെയിലേറ്റുണ്ടാകുന്ന കരിവാളിപ്പ് അകറ്റുകയും ചെയ്യും. മുഖത്ത് ഈര്‍പ്പമുണ്ടാക്കാനും ഈ ദ്രവം സഹായിക്കും. ഒച്ചിന്റെ ദ്രവത്തിന് ത്വക്കിനെ വാര്‍ധക്യബാധയില്‍നിന്ന് സംരക്ഷിക്കാനാകുമെന്നാണ് വിശ്വാസം. വിപണിയില്‍ വില്‍ക്കുന്ന ചില സൗന്ദര്യസൗരക്ഷണ വസ്തുക്കളില്‍ ഒച്ചില്‍നിന്നുള്ള സത്ത് ഉപയോഗിക്കുന്നുമുണ്ട്.



ഒച്ചുകളെ മുഖത്തു വെക്കുമ്പോള്‍ നൂറുശതമാനം ശുദ്ധമായ ദ്രവമാണ് നേരിട്ടു ലഭിക്കുന്നതെന്നും മനാമി പറയുന്നു. സിസ് ലാബോ ബ്യൂട്ടിപാര്‍ലറില്‍ ഒറ്റത്തവണ ഒച്ച് തെറാപ്പി ചെയ്യാന്‍ 10,500 യെന്‍ (ഏതാണ്ട് 6,350 രൂപ) ആണ് ഈടാക്കുന്നത്.

2013 ജൂലൈ 1, തിങ്കളാഴ്‌ച

കാര്‍ഡ്‌ബോര്‍ഡ് കൊണ്ടുള്ള സൈക്കിള്‍; വില 500 രൂപ..!!!

 
കാര്‍ഡ്‌ബോര്‍ഡ് കൊണ്ടുള്ളതാണ് ഈ സൈക്കിള്‍. പക്ഷേ, കളിപ്പാട്ടമല്ല. 220 കിലോ ഭാരമുള്ളയാള്‍ക്കും ചവിട്ടിപ്പോകാം. വില അഞ്ഞൂറ് രൂപയില്‍ താഴെ. ഭാരം ഒമ്പത് കിലോ മാത്രം. ഇസ്രായേലി എന്‍ജിനീയര്‍ ഇസ്ഹര്‍ ഗഫ്‌നിയാണ് ഇതിന്റെ നിര്‍മാതാവ്. കടലാസ് മടക്കി രൂപങ്ങളുണ്ടാക്കുന്ന ജാപ്പനീസ് കലയാണ് കാര്‍ഡ്‌ബോര്‍ഡ് സൈക്കിളിന്റെ അടിസ്ഥാന തത്വം

പലതരം ഹൈഎന്‍ഡ് ബൈക്കുകള്‍ സ്വന്തമായുള്ള അമേച്വര്‍ സൈക്ലിസ്റ്റാണ് ഗഫ്‌നി. സൈക്കിളും ഹൈഎന്‍ഡായിക്കൊണ്ടിരിക്കുമ്പോഴാണ് കാര്‍ഡ്‌ബോര്‍ഡ് സൈക്കിള്‍ എന്ന ആശയം അദ്ദേഹത്തിന്റെ തലയിലുദിച്ചത്. മൂന്ന് വര്‍ഷത്തെ പരിശ്രമം കൊണ്ട് അത് യാഥാര്‍ഥ്യമായി. ഒരാളുടെ ഭാരം താങ്ങാനാവുന്ന കാര്‍ഡ്‌ബോര്‍ഡുണ്ടാക്കുകയായിരുന്നു ആദ്യ പടി. പഴയ കടലാസുകള്‍ സംസ്‌ക്കരിച്ചുണ്ടാക്കിയ കാര്‍ഡ്‌ബോര്‍ഡ് പലതായി മടക്കി കട്ടികൂട്ടി. പ്രകൃതിദത്ത അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ചായിരുന്നു നനയാത്ത, ഉരുകാത്ത കാര്‍ബോര്‍ഡിന്റെ നിര്‍മാണം. അതിനെ വാര്‍ണിഷടിച്ച് മനോഹരമാക്കി. ഇതിന്റെ ഒരു കഷണം മാസങ്ങളോളം വാട്ടര്‍ ടാങ്കിലിട്ടായിരുന്നു ഗുണനിലവാരം ഉറപ്പാക്കല്‍. പിന്നീടായിരുന്നു സൈക്കിള്‍ നിര്‍മാണം. \സൈക്കിളിന്റെ ഫ്രെയിം, ചക്രങ്ങള്‍, ഹാന്‍ഡില്‍, സീറ്റ് എന്നിവയും കാര്‍ഡ്‌ബോര്‍ഡുകൊണ്ടുണ്ടാക്കി. റീസൈക്കിള്‍ ചെയ്ത പ്ലാസ്റ്റിക്കുകൊണ്ടുള്ളതാണ് പെഡല്‍. റീസൈക്കിള്‍ ചെയ്ത വസ്തുക്കളാണ് ബ്രെയ്ക്കുണ്ടാക്കാനും ഉപയോഗിച്ചിട്ടുള്ളത്. ഇവയെന്തെന്ന് ഗഫ്‌നി വെളിപ്പെടുത്തിയിട്ടില്ല. വൈദ്യുതി മോട്ടോര്‍ ഘടിപ്പിക്കാനുള്ള സൗകര്യവും സൈക്കിളിലുണ്ട്.തിര്‍ന്നവര്‍ക്കുള്ള സൈക്കിളിന് ഒമ്പതുകിലോയെ ഭാരം വരൂ. വില ഏതാണ്ട് പത്ത് ഡോളര്‍ (ഏകദേശം 480 രൂപ). കുട്ടികളുടെ സൈക്കിളും ഉണ്ടാക്കിയിട്ടുണ്ട് ഗഫ്‌നി. മൂന്നരക്കിലോ ഭാരമുള്ള ഇതിന് ആറ് ഡോളറേ (ഏകദേശം 164 രൂപ) വിലയുള്ളൂ. ദരിദ്ര രാജ്യങ്ങളിലാണ് ഗഫ്‌നി വിപണി ലക്ഷ്യംവെക്കുന്നത്.



സൈക്കിള്‍ വാണിജ്യാടിസ്ഥാനത്തില്‍ പുറത്തിറക്കാന്‍ വേണ്ട തയ്യാറെടുപ്പിലാണ് ഇദ്ദേഹം. ഇസ്രായേലി ഇന്‍വെസ്റ്റ്‌മെന്റ് ഗ്രൂപ്പായ ഇ.ആര്‍.ബി. സകലസഹായവുമായി ഗഫ്‌നിക്കൊപ്പമുണ്ട്.

2013 മേയ് 18, ശനിയാഴ്‌ച

സോളാര്‍ ഷര്‍ട്ട്’


   

കൊല്‍ക്കത്ത: കൊടുംചൂടില്‍ നിന്ന് രക്ഷനേടാന്‍ സോളാര്‍ സമ്മര്‍ ഷര്‍ട്ടുമായി ശാസ്ത്രജ്ഞന്‍. സൗര സെല്ലുകളും ചെറിയ ഫാനുകളും ഈ ഷര്‍ട്ടിന്‍െറ ഭാഗമാണ്. ഷര്‍ട്ടിന്‍െറ പോക്കറ്റിലോ നൂലിലോ ചെറിയ സൗര സെല്ലുകള്‍ ഘടിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കാനാണ് ശ്രമമെന്ന് ശാസ്ത്രജ്ഞനായ സന്തീപാഡ ഗോണ്‍ ചൗധരി പറഞ്ഞു.




സൗര സെല്ലുകളുടെ സഹായത്തോടെ 400 വാട്ട്സ് ഊര്‍ജം ഉല്‍പാദിപ്പിക്കാന്‍ സമ്മര്‍ ഷര്‍ട്ടിന് കഴിയുമെന്നും 2.5 ഇഞ്ച് മുതല്‍ മൂന്ന് ഇഞ്ച് വരെ വലുപ്പമുള്ളതായിരിക്കും സെല്ലുകളെന്നും അദ്ദേഹം പറഞ്ഞു. ഊര്‍ജം ശേഖരിച്ചു വെക്കാന്‍ കഴിയുന്ന ഈ ഷര്‍ട്ട് ഉപയോഗിച്ച് മൊബൈല്‍ ഫോണുകളും ടാബ്ലറ്റുകളും ചാര്‍ജ് ചെയ്യാനാകുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.



ആഷ്ദന്‍ പുരസ്കാര ജേതാവാണ് ഗോണ്‍ ചൗധരി. ബംഗാള്‍ എന്‍ജിനീയറിങ് ആന്‍ഡ് സയന്‍സ് സര്‍വകലാശാലയിലെ അധ്യാപകനായ ഇദ്ദേഹം തന്‍െറ കണ്ടുപിടുത്തം കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് സമര്‍പ്പിച്ചിട്ടുണ്ട്.

2013 ഫെബ്രുവരി 7, വ്യാഴാഴ്‌ച

പുകവലിച്ച്‌ വിമാനം നിലത്തിറക്കി!

പുകവലിക്കാരുടെ ഒരു കുടുംബം വിചാരിച്ചാല്‍ എന്തും നടക്കും. വേണമെങ്കില്‍ ഒരു വിമാനം പോലും നിലത്തിറക്കാന്‍ സാധിക്കും! മുന്നറിയിപ്പ്‌ അവഗണിച്ചും വിമാനത്തിനുളളില്‍ സിഗരറ്റു പുകച്ചുതളളിയ അച്‌ഛനും അമ്മയും മകനും കാരണം ഒരു വിമാനം നിലത്തിറക്കേണ്ടി വന്നു! ബര്‍മുഡയിലാണ്‌ സംഭവം നടന്നത്‌.
കാനഡയിലെ ഹാലിഫാക്‌സില്‍ നിന്ന്‌ ഡൊമനിക്കന്‍ റിപ്പബ്ലിക്കിലേക്ക്‌ പോവുകയായിരുന്ന വിമാനത്തിലാണ്‌ 'നോണ്‍ സ്‌റ്റോപ്പ്‌' പുകവലി അരങ്ങേറിയതും യാത്ര തടസ്സപ്പെട്ടതും. ബര്‍മുഡയില്‍ വിമാനം ഇറക്കിയ ഉടന്‍ പോലീസെത്തി മൂന്ന്‌ പുകവലിക്കാരെയും അറസ്‌റ്റു ചെയ്‌തു.
വിമാനത്തില്‍ പുകവലിച്ച മൂന്ന്‌ കുടുംബാംഗങ്ങളുടേയും പാസ്‌പോര്‍ട്ട്‌ കണ്ടുകെട്ടിയിട്ടുണ്ട്‌. എന്നാല്‍ പുകവലിക്കാര്‍ മൂലം ശരിക്കും പാടുപെട്ടത്‌ മറ്റുയാത്രക്കാരാണ്‌. ഒരു ദിവസം ഹോട്ടല്‍ മുറിയില്‍ തങ്ങിയ അവര്‍ക്ക്‌ അടുത്ത ദിവസം മാത്രമേ യാത്ര തുടരാനായുളളൂ.
സണ്‍വിംഗ്‌ എന്ന ട്രാവല്‍ കമ്പനിയുടെ വിമാനമാണ്‌ പുകവലിക്കാര്‍ മൂലം നിലത്തിറക്കേണ്ടിവന്നത്‌. കമ്പനി 40,000 ഡോളറാണ്‌ പുകവലിക്കാരുടെ കുടുംബത്തില്‍ നിന്ന്‌ നഷ്‌ടപരിഹാരമായി ആവശ്യപ്പെടുന്നത്‌. ഫെബ്രുവരി ആദ്യ വാരമാണ്‌ സംഭവം നടന്നത്‌.

2013 ജനുവരി 18, വെള്ളിയാഴ്‌ച

ജപ്പാനില്‍ വഞ്ചനാ മൊബൈലുണ്ട്‌

ലോകം മുഴുവന്‍ സ്‌മാര്‍ട്ട്‌ ഫോണുകളുടെ പിന്നാലെ പായുമ്പോഴും ജപ്പാനിലെ ഒരു വിഭാഗം ആളുകള്‍ ഇപ്പോഴും ഒരു പഴഞ്ചന്‍ മൊബൈല്‍ മോഡലിനു പിന്നാലെയാണ്‌. വിവാഹേതര ബന്ധമുളളവര്‍ക്ക്‌ അത്‌ ജീവിത പങ്കാളിയില്‍ നിന്ന്‌ മറച്ചുവച്ച്‌ കൂളായി ജീവിക്കാന്‍ ഈ ഫോണ്‍ സഹായിക്കും! 'ഇന്‍ഫിഡലിറ്റി ഫോണ്‍' എന്ന്‌ അറിയപ്പെടുന്ന ഈ മോഡല്‍ യഥാര്‍ഥത്തില്‍ ഒരു വഞ്ചകന്‍ തന്നെയാണ്‌.
ഫുജിത്സു എഫ്‌ സീരീസ്‌ ഫ്‌ളിപ്പ്‌ ഫോണുകളാണ്‌ പങ്കാളികളെ വഞ്ചിക്കാന്‍ സഹായിക്കുന്നത്‌. ഇതുവരെ ഒരു പുതുതലമുറ ഫോണുകളും പ്രയോഗിക്കാത്ത രഹസ്യ സജ്‌ജീകരണങ്ങളാണ്‌ ഇതിലുളളത്‌. സ്വകാര്യ നമ്പരുകളില്‍ നിന്ന്‌ വരുന്ന സന്ദേശങ്ങളും കോളുകളും എഫ്‌ സീരീസ്‌ പ്രൈവസി സെറ്റിംഗ്‌ അതീവരഹസ്യമാക്കിവയ്‌ക്കും. അതായത,്‌ ഈ നമ്പറുകളില്‍ നിന്ന്‌ കോള്‍ വരുമ്പോള്‍ ഫോണില്‍ പ്രകടമായ ഒരു വ്യത്യാസവുമുണ്ടാവില്ല.
പിന്നീടെങ്ങനെയാണ്‌ ഫോണിന്റെ ഉടമ രഹസ്യ കോളോ സന്ദേശമോ സ്വീകരിക്കുക എന്നാവും നിങ്ങള്‍ ചിന്തിക്കുക. ഇത്തരം കോളുകള്‍ വരുമ്പോള്‍ ബാറ്ററി ചിഹ്നത്തിന്‍െയോ ആന്റിനയുടേയോ നിറം അല്‍പ്പം മാറും. ഇത്‌ ഫോണ്‍ ഉടമയ്‌ക്ക് അല്ലാതെ മറ്റാര്‍ക്കും അത്രപെട്ടെന്ന്‌ കണ്ടുപിടിക്കാനാവില്ല. ഇനി കണ്ടുപിടിച്ചാല്‍ തന്നെ രഹസ്യ കോഡ്‌ നല്‍കാതെ കോള്‍ അല്ലെങ്കില്‍ സന്ദേശം കണ്ടെത്താനുമാവില്ല.

ആശുപത്രിയില്‍ 'സെക്‌സ് റൂം'!

തെറ്റിദ്ധരിക്കേണ്ട, ചികിത്സയുടെ ഭാഗമാണിത്‌. ചൈനയിലെ ഹ്യൂബേയ്‌ പ്രവിശ്യയിലുളള സോങ്‌സിനിയാവൊ ആശുപത്രിയാണ്‌ വ്യത്യസ്‌ത സമീപനവുമായി വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്‌.
വന്ധ്യതാ ചികിത്സയുടെ ഭാഗമായി ആശുപത്രിയധികൃതര്‍ ഒരു സെക്‌സ് വാര്‍ഡ്‌ തന്നെ തുറന്നു. ചികിത്സയുടെ ഭാഗമായി ഉപദേശങ്ങളും മരുന്നും പിന്നെ 'മൂഡ'്‌ നല്‍കുന്ന ഒരു സ്‌ഥലവും നല്‍കുന്നതാണ്‌ ചികിത്സാരീതി. ലൈംഗിക പശ്‌ചാത്തലമൊരുക്കി ഗര്‍ഭധാരണ സാധ്യത വര്‍ധിപ്പിക്കാനാണ്‌ അധികൃതര്‍ ലക്ഷ്യമിടുന്നത്‌.
സെക്‌സ് മൂഡ്‌ നല്‍കുന്ന ചുവന്ന കര്‍ട്ടനുകളും നേര്‍ത്ത ചുവന്ന വെളിച്ചവുമാണ്‌ സെക്‌സ് റൂമുകളുടെ ഒരു പ്രത്യേകത. കുഷ്യന്‍ സോഫകളും വൃത്താകൃതിയിലുളള കിടക്കയും ഇറോട്ടിക്‌ ആര്‍ട്ടുമൊക്കെ മുറികളെ വ്യത്യസ്‌തമാക്കുന്നു. താമസക്കാര്‍ക്ക്‌ മൂഡിനൊത്ത വസ്‌ത്രങ്ങള്‍ നല്‍കാനും അധികൃതര്‍ ശ്രദ്ധിക്കുന്നു.
എന്നാല്‍, ഇത്തരം മുറികളില്‍ ഒരു ദിവസം തങ്ങുന്നതിന്‌ കുറച്ചധികം ചെലവഴിക്കേണ്ടി വരും. ഒരു രാത്രിക്ക്‌ 140 ഡോളറാണ്‌ ആശുപത്രി ഈടാക്കുന്നത്‌.

2013 ജനുവരി 5, ശനിയാഴ്‌ച

പുരുഷനെ ദിവസ വാടകയ്‌ക്ക്!

നിങ്ങള്‍ ഒറ്റയ്‌ക്ക് താമസിക്കുന്ന സ്‌ത്രീ ആണോ? ഏകാന്തത അസഹ്യമായതു മൂലം പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടോ? എങ്കില്‍ ഒരു രാത്രിയിലേക്ക്‌ പുരുഷ സുഹൃത്തിനെ വാടകയ്‌ക്ക് എടുത്ത്‌ മുഷിപ്പ്‌ മാറ്റൂ. വിശ്വസിച്ചാലും ഇല്ലെങ്കിലും ഈ ഇടപാടില്‍ ലൈംഗികമായി യാതൊന്നുമില്ല!
ജപ്പാനിലാണ്‌ ഈ സൗകര്യം ലഭ്യമാവുന്നത്‌. 2011 ല്‍ ആരംഭിച്ച സോയ്‌നെ-യാ പ്രൈം കേറ്റേഴ്‌സ് ആണ്‌ ജപ്പാനിലെ സ്‌ത്രീകള്‍ക്ക്‌ മാന്യമായ പുരുഷ സൗഹൃദം വാഗ്‌ദാനം ചെയ്യുന്നത്‌. സോയ്‌നെ-യാ എന്ന വാക്കിന്റെ അര്‍ഥം തന്നെ ഒരുമിച്ച്‌ ഉറങ്ങുക എന്നതാണ്‌. എന്നാല്‍, പുരുഷ സുഹൃത്തിനെ വാടകയ്‌ക്ക് എടുക്കാന്‍ ചില നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്‌.
സുഹൃത്തിന്റെ കരവലയത്തില്‍ ഉറങ്ങാം, ഔട്ടിംഗ്‌ നടത്താം, സുഹൃത്തിനെക്കൊണ്ട്‌ വീട്ടില്‍ ചില്ലറ വൃത്തിയാക്കല്‍ നടത്തുകയോ ഒരു നേരം ആഹാരം തയ്യാറാക്കിക്കുകയോ ആവാം. എന്നാല്‍, കമ്പനിയെ അറിയിക്കാതെ അനാവശ്യമായി വാടക സുഹൃത്തിനെ സ്‌പര്‍ശിക്കാനോ ചുംബിക്കാനോ പോലും അനുവാദമില്ല! അതായത്‌, വാടക പുരുഷനെ നല്ലൊരു സുഹൃത്തായി മാത്രമേ കാണാവൂ.
ചെറുപ്പക്കാരായ സുന്ദരന്‍മാരെയാണ്‌ കമ്പനി വാടകയ്‌ക്ക് നല്‍കുന്നത്‌. ഇവര്‍ക്ക്‌ 12 മണിക്കൂറിന്‌ 580 ഡോളറാണ്‌ വാടക.

2013 ജനുവരി 4, വെള്ളിയാഴ്‌ച

നായകള്‍ ഡ്രൈവിംഗ്‌ ടെസ്‌റ്റ് പാസായി!

ഉപേക്ഷിക്കപ്പെട്ടവരായിരുന്നു അവര്‍. പക്ഷേ നാഥനുണ്ടായപ്പോള്‍ ലോക ചരിത്രത്തില്‍ ഇടം നേടാനുളള പ്രാപ്‌തി തങ്ങള്‍ക്കുണ്ടെന്ന്‌ തെളിയിക്കുകയും ചെയ്‌തു. ന്യുസിലന്റില്‍ ഒരു ആനിമല്‍ ചാരിറ്റി എടുത്ത്‌ വളര്‍ത്തിയ രണ്ട്‌ നായകളുടെ കാര്യമാണ്‌ പറഞ്ഞുവരുന്നത്‌. ഇവര്‍ ഡ്രൈവിംഗ്‌ പഠിക്കുന്നത്‌ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ അവര്‍ ടിവി ക്യാമറയ്‌ക്ക് മുന്നില്‍ ലൈവായി ഡ്രൈവിംഗ്‌ പരീക്ഷയും പാസായി!
പോര്‍ട്ടര്‍ എന്ന പത്ത്‌ മാസക്കാരനും മോണ്ടി എന്ന പതിനെട്ട്‌ മാസം പ്രായമുളള നായയുമാണ്‌ ഡ്രൈവിംഗ്‌ ടെസ്‌റ്റില്‍ പങ്കെടുത്തത്‌. എന്നാല്‍, ഇവര്‍ക്കൊപ്പം പഠിച്ച ഗിന്നി ടെസ്‌റ്റില്‍ പങ്കെടുത്തില്ല. രണ്ട്‌ മാസത്തെ പരിശീലനമാണ്‌ നായകള്‍ക്ക്‌ നല്‍കിയത്‌. പോര്‍ട്ടറെയും മോണ്ടിയേയും പ്രത്യേകം തയ്യാറാക്കിയ കാറില്‍ ഇരുത്തി ബെല്‍റ്റിട്ട്‌ മുറുക്കി റേസ്‌ ട്രാക്കിലേക്ക്‌ വിട്ടായിരുന്നു പരീക്ഷ. ഇവര്‍ സ്വയം സ്‌റ്റാര്‍ട്ട്‌ ചെയ്‌ത് കൂളായി ട്രാക്കിലൂടെ ഓടിച്ചു പോവുകയും ചെയ്‌തു! ഇത്തരമൊരു പ്രകടനം ലോകത്തില്‍ ആദ്യമാണെന്നാണ്‌ വിലയിരുത്തുന്നത്‌.
നായ ഡ്രൈവര്‍മാരുടെ സൗകര്യത്തിനായി പ്രത്യേകം തയ്യാറാക്കിയ കാറില്‍ ഡാഷ്‌ബോര്‍ഡിന്റെ ഉയരത്തിലാണ്‌ ബ്രേക്കും ആക്‌സിലേറ്റര്‍ പെഡലും പിടിപ്പിച്ചിരിക്കുന്നത്‌. അതേസമയം, വേഗത ക്രമാതീതമായി കൂടാതിരിക്കാന്‍ വേഗതാ നിയന്ത്രണ സംവിധാനവും കാറില്‍ ഘടിപ്പിച്ചിരിക്കുന്നു. അതായത്‌, ആക്‌സിലേറ്റര്‍ എത്ര കൂട്ടിയാലും നടക്കുന്നതില്‍ കൂടുതല്‍ വേഗത്തില്‍ പോകാനാവില്ല.
'ന്യൂസിലന്റ്‌ സൊസൈറ്റി ഫോര്‍ ദ പ്രിവന്‍ഷന്‍ ഓഫ്‌ ക്രൂവല്‍റ്റി ടു അനിമല്‍സ്‌' ആണ്‌ ലൈവ്‌ ഡ്രൈവിംഗ്‌ ടെസ്‌റ്റ് സംഘടിപ്പിച്ചത്‌. ഉപേക്ഷിക്കപ്പെട്ട നായകള്‍ എത്രത്തോളം ബുദ്ധിയുളളവരാണെന്ന്‌ തെളിയിക്കുകയായിരുന്നു ലക്ഷ്യം.

2013 ജനുവരി 2, ബുധനാഴ്‌ച

സദ്ദാമിന്റെ രക്‌തത്തിലെഴുതിയ ഖുറാന്‍

സദ്ദാം ഹുസൈന്‍ എന്ന ക്രൂരനായ ഏകാധിപതിയെ തൂക്കിലേറ്റിയിട്ട്‌ വര്‍ഷങ്ങള്‍ കഴിഞ്ഞു. പുതിയ ഭരണകൂടം സദ്ദാമിന്റെ ഓര്‍മ്മ നിലനിര്‍ത്തുന്ന എല്ലാം ഇറാഖിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്‌ തൂത്തെറിയുകയും ചെയ്‌തു. എന്നാല്‍, അധികൃതര്‍ക്ക്‌ നശിപ്പിക്കാന്‍ കഴിയാത്ത ഒന്ന്‌ ഇന്നുമുണ്ട്‌-സദ്ദാമിന്റെ രക്‌തം മഷിയാക്കി എഴുതിയ ഒരു ഖുറാന്‍!
തന്റെ മകന്‍ വധശ്രമത്തില്‍ നിന്ന്‌ രക്ഷപെട്ടതിനുളള ഉപകാരസ്‌മരണയ്‌ക്കാണ്‌ സദ്ദാം സ്വന്തം രക്‌തം മഷിയാക്കി ഖുറാന്‍ എഴുതുക എന്ന ആശയം പ്രാവര്‍ത്തികമാക്കിയത്‌. തൊണ്ണൂറുകളുടെ അവസാനമാണ്‌ പ്രത്യേകയുളള ഈ ഖുറാന്‍ എഴുതപ്പെട്ടത്‌. ഇതിനായി രണ്ട്‌ വര്‍ഷത്തിനിടെ 27 ലിറ്റര്‍ രക്‌തമാണ്‌ സദ്ദാം നല്‍കിയത്‌!
ഇസ്ലാമിക വിഴ്വാസം അനുസരിച്ച്‌ മനുഷ്യ സ്രവം ഉപയോഗിച്ച്‌ എഴുതിയ ഖുറാന്‍ അശുദ്ധമാണ്‌. അതേസമയം, വിശുദ്ധ ഗ്രന്ഥമായതിനാല്‍ സദ്ദാമിന്റെ രക്‌തത്തിലെഴുതിയ ഖുറാന്‍ എങ്ങനെ നശിപ്പിക്കുമെന്നാണ്‌ ഇസ്ലാമിക പണ്ഡിതരെയും ഭരണാധികാരികളെയും കുഴക്കുന്നത്‌. എന്തായാലും ഇപ്പോള്‍ ബാഗ്‌ദാദിലെ സുരക്ഷിത കേന്ദ്രത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്‌ സദ്ദാമിന്റെ രക്‌തത്തിലെഴുതിയ മതഗ്രന്ഥം

സ്വര്‍ണ ഗുളിക

മെച്ചപ്പെട്ട ധനസ്‌ഥിതിയുളളവര്‍ക്ക്‌ ആഡംബരങ്ങളോട്‌ അതിരു കവിഞ്ഞ ഒരു ആസക്‌തിയാണ്‌. വിലകൂടിയ കാറുകള്‍ വാങ്ങിയും അപൂര്‍വ ആഭരണങ്ങള്‍ വാങ്ങിയും മറ്റുമാണ്‌ പലപ്പോഴും ഇത്‌ പ്രദര്‍ശിപ്പിക്കുന്നത്‌. ആഡംബരദാഹം കൂടിയവര്‍ക്ക്‌ മനസ്സിനെ തൃപ്‌തിപ്പെടുത്താന്‍ അത്ര പ്രചാരത്തിലില്ലാത്ത ഒരു വഴികൂടിയുണ്ട്‌ - 24 കാരറ്റ്‌ സ്വര്‍ണ ഗുളിക!
സ്വര്‍ണ ഗുളിക കഴിച്ചാല്‍ ആഡംബര പ്രേമം ശമിക്കുമെന്ന്‌ ആരും തെറ്റിദ്ധരിക്കേണ്ട. സാധാരണ നിലയില്‍ ഗുളിക രോഗശമനം നല്‍കിയേക്കും. എന്നാല്‍ ഇത്‌ മരുന്നേയല്ല. ആഡംബരക്കാര്‍ക്കുളള ആത്മസംതൃപ്‌തി മാത്രം! തങ്ങളുടെ ശരീരത്തിനകത്തും സ്വര്‍ണമുണ്ടെന്ന്‌ ആശ്വസിച്ച്‌ നടക്കാം അത്ര തന്നെ! 24 കാരറ്റ്‌ സ്വര്‍ണ ഗുളിക കഴിച്ച്‌ നിങ്ങളുടെ ഉളള്‌ സമ്പത്തിന്റെ അറകളാക്കൂ എന്നാണ്‌ വില്‍പ്പനക്കാരും പറയുന്നത്‌
ടോബി വോങ്‌ എന്ന ന്യൂയോര്‍ക്ക്‌ ആര്‍ട്ടിസ്‌റ്റ് കെന്‍ കോര്‍ട്ട്‌നിക്കൊപ്പം ചേര്‍ന്ന്‌ 2005 ല്‍ ആണ്‌ ആദ്യമായി സ്വര്‍ണ ഗുളിക വില്‍പ്പനക്കെത്തിച്ചത്‌. അന്ന്‌ 275 ഡോളറായിരുന്നു വില. 'സിറ്റിസണ്‍: സിറ്റിസണ്‍' ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ ഇപ്പോഴും വില്‍പ്പനയില്‍ തകര്‍ത്തു മുന്നേറുന്ന ഗുളികയ്‌ക്ക് വിലയും കുതിച്ചുകയറി. ഇപ്പോള്‍ സ്വര്‍ണ ഗുളിക 425 ഡോളറിന്‌ ലഭിച്ചാല്‍ ഭാഗ്യമെന്ന്‌ കരുതാം!

2013 ജനുവരി 1, ചൊവ്വാഴ്ച

അധികമായാല്‍ മുട്ടയും വിഷം; 28 മുട്ട തിന്ന്‌ യുവാവ്‌ മരിച്ചു!

അധികമായാല്‍ എന്തും വിഷത്തിന്റെ ഫലമാണ്‌ നല്‍കുന്നത്‌. ഇക്കാര്യം ഓര്‍ക്കാതെ വാതുവയ്‌പിന്‌ എടുത്തുചാടിയ ഒരു ടുണീഷ്യന്‍ യുവാവിന്‌ ജീവന്‍ നഷ്‌ടമായി.
ദാവോ ഫറ്റ്‌നാസി എന്ന ഇരുപതുകാരന്‍ മുപ്പത്‌ പച്ചമുട്ട കഴിക്കാമോ എന്ന സുഹൃത്തുക്കളുടെ ബെറ്റ്‌ ഏറ്റെടുത്തത്‌ ഒരു നിസ്സാര കാര്യമെന്ന മട്ടിലായിരുന്നു. എന്നാല്‍, 28 മുട്ട അകത്താക്കിയപ്പോഴേക്കും വയറ്‌ വേദന കാരണം യുവാവ്‌ കുഴഞ്ഞുവീണു. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണവും സംഭവിച്ചിരുന്നു. ഡിസംബര്‍ 26 ന്‌ ആണ്‌ സംഭവം നടന്നത്‌.
പച്ചമുട്ട ചിലപ്പോള്‍ ഭക്ഷ്യവിഷബാധയ്‌ക്ക് കാരണമാവാമെന്നാണ്‌ ഡോക്‌ടര്‍മാര്‍ പറയുന്നത്‌. പച്ചമുട്ടയിലെ സാല്‍മൊണെല്ലാ ബാക്‌ടീരിയയാണ്‌ അപകടകാരിയാവുന്നതെന്നാണ്‌ വിദഗ്‌ധരുടെ അഭിപ്രായം. എന്തായാലും, അമിതമായി മുട്ട അകത്താക്കിയ പാവം

ഒരു ഷര്‍ട്ടിന്‌ വില ഒന്നര കോടി രൂപ!

ഒരു ഷര്‍ട്ടിന്‌ എത്ര രൂപ വരെ വിലയാവാം? ആയിരം രൂപ കഴിഞ്ഞാല്‍ സാധാരണക്കാരന്റെ നെഞ്ചിടിക്കും. ശരാശരി പണക്കാരാണെങ്കില്‍ ഏതാനും ആയിരങ്ങള്‍ ചെലവഴിച്ചാലായി. എന്നാല്‍, പൂനെയിലെ ഒരു വ്യാപാരി വാങ്ങിയ ഷര്‍ട്ടിന്റെ വിലയെ കുറിച്ചറിഞ്ഞാല്‍ ആരും ഒന്നു ഞെട്ടും. ദത്താ ഭുജെ എന്ന വ്യാപാരി വാങ്ങിയ ഷര്‍ട്ടിന്‌ 1.27 കോടി രൂപയാണ്‌ വില!
ശരിക്കും ഞെട്ടിക്കാണുമല്ലോ? പൂനെയിലെ അറിയപ്പെടുന്ന വ്യാപാരിയും പിമ്പ്രി-ചിഞ്ചവാദ്‌ മുനിസിപ്പല്‍ കോര്‍പറേഷന്‍ അംഗമായ സീമയുടെ ഭര്‍ത്താവുമാണ്‌ ദത്താ ഭുജെ എന്ന കഥാനായകന്‍.
ഷര്‍ട്ടിന്‌ എന്താണിത്ര വില എന്ന്‌ ദത്തയോട്‌ ചോദിച്ചാല്‍, 3.5 കിലോ സ്വര്‍ണത്തില്‍ തീര്‍ത്ത ഷര്‍ട്ടാണെങ്കില്‍ വില വരില്ലേ എന്നാവും മറു ചോദ്യം! ദത്തയുടെ ഓര്‍ഡര്‍ അനുസരിച്ച്‌ പ്രദേശത്തെ ഒരു ജ്യൂവലറിയാണ്‌ ഷര്‍ട്ട്‌ നിര്‍മ്മിച്ചു നല്‍കിയത്‌. സ്വര്‍ണക്കുപ്പായം തീര്‍ത്തു നല്‍കാന്‍ പശ്‌ചിമ ബംഗാളില്‍ നിന്നുളള 15 സ്വര്‍ണപണിക്കാര്‍ ദിവസം 16 മണിക്കൂര്‍ വീതം രണ്ടാഴ്‌ച ജോലിയെടുത്തു.
മൂന്നരക്കിലോ സ്വര്‍ണത്തില്‍ തീര്‍ത്ത ഷര്‍ട്ട്‌ കൂടാതെ നാല്‌ കിലോഗ്രാം ഭാരമുളള സ്വര്‍ണാഭരണങ്ങളും ഭുജെ അണിയും! അതായത്‌ സ്വണഭ്രമക്കാരനായ ഭുജെ അണിയുന്നത്‌ ഏഴര കിലോഗ്രാം സ്വര്‍ണം! എന്താണിങ്ങനെ എന്നു ചോദിച്ചാല്‍ ഭുജെക്ക്‌ വ്യക്‌തമായ മറുപടിയുണ്ട്‌- ഒരു മഹാരാഷ്‌ട്രക്കാരന്‌ അല്‍പ്പം സ്വര്‍ണഭ്രമമൊക്കെയുണ്ടാവും! ഇത്‌ കുറച്ച്‌ കടുത്ത ഭ്രമമായിപ്പോയി എന്ന്‌ പറയാന്‍ വരട്ടെ, ഭുജെ ഇനി ഒരു സ്വര്‍ണമൊബൈല്‍ കൂടി നിര്‍മ്മിക്കാന്‍ പോവുകയാണ്‌!

HAPPY NEW YEAR


2012 ഡിസംബർ 23, ഞായറാഴ്‌ച

ക്രിക്കറ്റ് ദൈവം വിരമിയ്ക്കല്‍ പ്രഖ്യാപിച്ചത്.

മുംബൈ: അതെ, സര്‍വ്വരെയും ഞെട്ടിച്ചുകൊണ്ട് ക്രിക്കറ്റ് ദൈവം മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ രമേശ് ടെന്‍ഡുല്‍ക്കര്‍ ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. തികച്ചും ഔദ്യോഗികപരമായ രീതിയിലാണ് സച്ചിന്‍ തന്റെ വിരമിയ്ക്കല്‍ പ്രഖ്യാപിച്ചത്.
ഈ പ്രഖ്യാപനത്തിലും താരം മാതൃക കാട്ടി. സാധാരണ ഒരു പത്രസമ്മേളനത്തിലൂടെയാണ് സെലക്ടര്‍മാര്‍ പോലും താരങ്ങളുടെ വിരമിയ്ക്കല്‍ അറിയാറുള്ളൂ. ഔദ്യോഗികമായ കത്തുകള്‍ പിന്നാലെ എന്നനിലപാടാണ് പതിവ്. ഇതില്‍ നിന്നും വ്യത്യസ്ഥനായ സച്ചിന്‍ സെലക്ഷന്‍ കമ്മിറ്റിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം വിരമിയ്ക്കുവാനുള്ള താത്പര്യം വ്യക്തമാക്കിക്കൊണ്ട് ബിസിസിഐയ്ക്ക് കത്തയയ്ക്കുകയായിരുന്നു. സച്ചിന്റെ വിരമിക്കല്‍ തീരുമാനം ബിസിസിഐ  സ്ഥിരീകരിച്ചിട്ടുണ്ട്                                                                                    . ടെസ്റ്റ് മത്സരങ്ങളില്‍ പൂര്‍ണ്ണമായും ശ്രദ്ധിയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് സച്ചിന്‍ യുവതാരങ്ങള്‍ക്കായി വഴിമാറുന്നത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നഷ്ടമായ നിലയ്ക്ക് വിമര്‍ശകര്‍ക്ക് ഏകദിന പരമ്പരയിലൂടെ ശക്തമായ മറുപടി നല്‍കി പതിവുപോലെ സച്ചിന്‍ തിരിച്ചെത്തുമെന്ന ആരാധകരുടെ സ്വപ്നമാണ് ഈ പ്രഖ്യാപനത്തിലൂടെ തകര്‍ന്നത്.                                                                                                               
പാക്കിസ്ഥാനെതിരായ പരമ്പരയ്ക്കുശേഷം വിരമിയ്ക്കല്‍ സംബന്ധിച്ച് തീരുമാനം ഉണ്ടായേക്കാമെന്നാണ് സച്ചിന്റെ വിരമിയ്ക്കലിനായി മുറവുളി കൂട്ടിയവര്‍ പോലും പ്രതീക്ഷിച്ചത്. എന്നാല്‍ ആര്‍ക്കും നേരിയ ഒരു സൂചന പോലും നല്‍കാതെയായിരുന്നു താരത്തിന്റെ വിരമിയ്ക്കല്‍. തീരുമാനത്തോട് അനുകൂലിച്ചും പ്രതീകൂലിച്ചും അഭിപ്രായങ്ങള്‍ പറയുന്നവര്‍                                                                                                                                                


ഒരുകാര്യത്തില്‍ഏകഅഭിപ്രായക്കാരാണ്.                                                                                                                                ഞെട്ടിയ്ക്കുന്നതായിരുന്നു ഈ പ്രഖ്യാപനം എന്നത്.
തീര്‍ച്ചയായും ക്രിക്കറ്റിന്റെ ഒരു കാലഘട്ടത്തിന്റെ
അന്ത്യം തന്നെയാകും സച്ചിനെന്ന ഇതിഹാസം
 വിരമിയ്ക്കലിലൂടെ സംഭവിയ്ക്കുക.
1973 ഏപ്രില്‍ 24നു ജനിച്ച സച്ചിന്‍ രമേശ് തെന്‍ഡുല്‍ക്കര്‍ തന്റെ 15-#ാ#ം വയസ്സിലാണ് രാജ്യത്തിനായി കളിയ്ക്കാനിറങ്ങുന്നത്.463 രാജ്യാന്തര ഏകദിന മത്സരങ്ങളില്‍ ഇന്ത്യയ്ക്കായി ബാറ്റേന്തിയ സച്ചിന്‍ 452 ഇന്നിംഗ്‌സുകളില്‍ നിന്നായി 18,426 റണ്‍സ് നേടിയിട്ടുണ്ട്. അതില്‍ 49 സെഞ്ച്വറികളും 96 അര്‍ദ്ധ സെഞ്ച്വറികളും ഉള്‍പെടുന്നു. ബാറ്റിങ് ശരാശരി 44.83. സ്‌ട്രൈക്ക് റേറ്റ് 86.23. ഏകദിനങ്ങളില്‍ 2016 ബൗണ്ടറികള്‍ നേടിയ താരം തന്നെയാണ് ഏകദിന ക്രിക്കറ്റില്‍ ഏറ്റവും അധികം ബൗണ്ടറി നേടുന്ന താരം. 195 തവണ ആ ബാറ്റില്‍ നിന്ന് സിക്‌സറുകള്‍ പിറന്നു. 140 ക്യാച്ചുകളും സച്ചിന്‍ ഏകദിനങ്ങളില്‍ നിന്നു നേടി.


ഏറ്റവും അധികം റണ്‍സ്, ഏറ്റവും അധികം സെഞ്ച്വറി, ആദ്യ ഇരട്ട സെഞ്ച്വറി എന്നിങ്ങനെ ഒരു പിടി റക്കോഡുകള്‍ തന്റെ പേരിലാക്കിയാണ് താരം പടിയിറങ്ങുന്നത്
ബോളിംഗിലും മോശമായിരുന്നില്ല സച്ചിന്‍ 463 ഏകദിന മത്സരങ്ങളില്‍ നിന്നായി 154 വിക്കറ്റുകളാണ് സച്ചിന്റെ സമ്പാദ്യം. അതില്‍ 32 റണ്‍സ് വിട്ടുകൊടുത്ത് അഞ്ചു വിക്കറ്റ് നേടിയതാണ് മികച്ച പ്രകടനം.




 മാസ്മരികത നിറഞ്ഞ സച്ചിന്റെ പ്രകടനം കാണാത്ത ക്രിക്കറ്റ് സ്റ്റേഡിയം ഒന്നുപോലും ലോകത്തുണ്ടാകില്ല. അതില്‍ നമ്മുടെ കൊച്ചി മാത്രം വേറിട്ടു നില്‍ക്കുന്നു. കൊച്ചിയിലെ ഗ്രൗണ്ട് സച്ചിനെന്ന ബാറ്റ്‌സ്മാനെ അകറ്റി നിര്‍ത്തിയപ്പോള്‍ ലോകം കണ്ടത് മികച്ച സ്പിന്നറെയാണ്. രണ്ട് തവണയാണ് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ സച്ചിന്‍ അഞ്ച് വിക്കറ്റ് നേട്ടം കൊയ്തത്. ജീവിയ്ക്കുന്ന ഇതിഹാസം എന്ന് സച്ചിനെ വിശേഷിപ്പിച്ചാല്‍ ഒട്ടും അതിശയോക്തിയാകില്ല. വിശേഷണങ്ങള്‍ക്ക് അതീതനായ വ്യക്തിത്വത്തിന് ഉടമകൂടിയായ സച്ചിന്‍ തിളക്കത്തിന്റെ ഉന്നതിയില്‍ നില്‍ക്കുമ്പോഴാണ് ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിയ്ക്കുന്നത് എന്നത് അദ്ദേഹത്തിന്റെ പേര് എന്നും ഓര്‍ക്കാനിടയാക്കും.
പെട്രോളടിച്ച്‌ കീശ കാലിയാവുന്ന കാറുടമകള്‍ക്ക്‌ സന്തോഷം പകരുന്ന ഒരു വാര്‍ത്തയാണിത്‌. പെട്രോളിനു പകരം പലവിധ ഇന്ധനങ്ങള്‍ ഉപയോഗിച്ച്‌ ഓടുന്ന കാറുകളെ കുറിച്ച്‌ നാം കേട്ടിട്ടുണ്ട്‌. എന്നാല്‍, ചൈനയിലെ ടാങ്ങ്‌ ഴെന്‍പിങ്‌ എന്ന കര്‍ഷകന്‍ കണ്ടുപിടിച്ച കാറിനൊപ്പം ഇവയൊന്നും വരില്ല എന്ന്‌ ഉറപ്പാണ്‌. ഴെന്‍പിങിന്റെ കാര്‍ കാറ്റടിച്ചാലും ഓടും!
തന്റെ ചെറിയ വര്‍ക്ക്‌ഷോപ്പില്‍ 1,600 ഡോളര്‍ ചെലവില്‍ നിര്‍മ്മിക്കപ്പെട്ട കാര്‍ ഒരുപക്ഷേ ലോകത്തിലെ ഏറ്റവും വലിയ ഓട്ടോ എക്‌സ്പോ നടക്കുന്ന ചൈനയുടെ ഓട്ടോമൊബൈല്‍ ഇന്‍ഡസ്‌ട്രിയുടെ തലവര തന്നെ മാറ്റിയെഴുതിയേക്കാം. ഴെന്‍പിങിന്റെ കാറിന്‌ രണ്ട്‌ സെറ്റ്‌ ബാറ്ററിയും ജനറേറ്ററുമുണ്ട്‌. ഒരു ബാറ്ററിയുടെ ചാര്‍ജ്‌ ഉപയോഗിച്ച്‌ കാര്‍ ഓടുമ്പോള്‍ മുന്നിലെ വലിയ ഫാന്‍ കറങ്ങുകയും അതിലൂടെ അടുത്ത സെറ്റ്‌ ബാറ്ററി ചാര്‍ജാവുകയും ചെയ്യും. പോരാത്തതിന്‌ കാറിന്റെ പിന്നിലെ രണ്ട്‌ ചിറകുകളില്‍ ഘടിപ്പിച്ചിരിക്കുന്ന സോളാര്‍ പാനലിലൂടെയും വൈദ്യുതി ഉത്‌പാദിപ്പിക്കപ്പെടും.
കാറ്റിലോടുന്ന കാറിന്‌ സാധാരണ ഇലക്‌ട്രിക്‌ കാറുകളില്‍ നിന്ന്‌ വളരെയധികം വ്യത്യാസങ്ങളുണ്ട്‌. ഇതിന്‌ മണിക്കൂറില്‍ 140 കി.മീ വേഗതയില്‍ വരെ ഓടാന്‍ കഴിയുമെന്നതാണ്‌ ഏറ്റവും വലിയ പ്രത്യേകത. മറ്റ്‌ ഇലക്‌ട്രിക്‌ കാറുകളെക്കാള്‍ മൂന്ന്‌ മടങ്ങ്‌ ബാറ്ററി ലൈഫും ഈ കാറിന്‌ ഉണ്ട്‌ എന്ന്‌ ഴെന്‍പിങ്‌ അവകാശപ്പെടുന്നു. ഒരു മീറ്റര്‍ ഉയരവും മൂന്ന്‌ മീറ്റര്‍ നീളവുമാണ്‌ കാറ്റിലോടുന്ന കാറിന്റെ വലിപ്പം.

2012 ഡിസംബർ 19, ബുധനാഴ്‌ച

തലയ്ക്കു പിന്നില്‍ ‘കണ്ണ്’ പൂവണിയും

തലയ്ക്കു പിന്നില്‍ ഒരു കണ്ണ് ഉണ്ടായെങ്കില്‍ എന്ന് ആഗ്രഹിച്ചിട്ടുണ്ടോ? എന്നാല്‍ അധികം വൈകാതെ ആ ആഗ്രഹം പൂവണിയും. 360 ഡിഗ്രി ആംഗിളില്‍ കാഴ്ച്ച സാധ്യമാക്കുന്ന ഒരു കിടിലന്‍ ഹെല്‍മറ്റ് അതിനായി ഒരുങ്ങികഴിഞ്ഞു.
ഫ്രാന്‍സിലെ ഒരുസംഘം ഗവേഷകരാണ് ‘ഫ്‌ളൈവിസ്’ എന്ന പേരിട്ടിരിക്കുന്ന ഈ പുതിയ ‘സംഗതി’യ്ക്ക് പിന്നില്‍. ഈ ഹെല്‍മറ്റ് ധരിച്ചാല്‍ തലയ്ക്ക് ചുറ്റുമുള്ള കാഴ്ച്ചകള്‍ നമ്മുടെ മിഴികള്‍ക്ക് മുന്നില്‍ തെളിയും. ഏകദേശം 1.6 കിലോഗ്രാം വരുന്ന ഈ ഹെല്‍മറ്റ് പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ ഒപ്പം ഒരു ലാപ്‌ടോപ്പ് വേണം. ഇമേജ് പ്രൊസസിംഗിനാണ് ലാപ്‌ടോപ്പ്. ഹെല്‍മറ്റിന് മുകളില്‍ ഘടിപ്പിച്ചിരിക്കുന്ന വിഡിയോ ക്യാമറയുടെ സഹായത്തോടെയാണ് ചുറ്റുമുള്ള കാഴ്ച്ചകള്‍ ഒപ്പിയെടുക്കുന്നത്.
ടൊറന്റോയില്‍ നടന്ന വെര്‍ച്ച്വല്‍ റിയാലിറ്റി സോഫ്റ്റ് വെയര്‍ ആന്റ് ടെക്‌നോളജി കോണ്‍ഫറന്‍സിലാണ് ഈ ഹെല്‍മറ്റിന്റെ ആദ്യ പതിപ്പ് അനാവരണം ചെയ്തത്. ഹെല്‍മറ്റ് ധരിച്ച് സഞ്ചരിക്കാനാകുമെന്നും നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു.
ഭാവിയില്‍ ‘ഫ്‌ളൈവിസ്’ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പോലീസിനും വളരെ പ്രയോജനപ്രദമാകുമെന്നും നിര്‍മ്മാതാക്കള്‍ പറയുന്നു.

വാര്‍ത്ത